സി.പി.ഐ നാട്ടിക മണ്ഡലം സമ്മേളനത്തിന് ഇന്ന് തുടക്കം

അന്തിക്കാട്: സി.പി.ഐ നാട്ടിക മണ്ഡലം സമ്മേളനം ശനിയാഴ്ചയും ഞായറാഴ്ചയുമായി പെരിങ്ങോട്ടുകര ശാന്തി പാലസിൽ നടക്കുമെന്ന് മണ്ഡലം സെക്രട്ടറി സി.ആർ. മുരളീധരൻ അറിയിച്ചു. 89 ബ്രാഞ്ച് സമ്മേളനങ്ങളും ഏഴ് ലോക്കൽ സമ്മേളനങ്ങളും പൂർത്തിയാക്കിയാണ് മണ്ഡലം സമ്മേളനത്തിന് തുടക്കം കുറിക്കുന്നത്. 1796 പാർട്ടി അംഗങ്ങളിൽനിന്ന്​ തെരഞ്ഞെടുത്ത 150 പ്രതിനിധികളാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുക. ശനിയാഴ്ച രാവിലെ 10ന് സംസ്ഥാന അസിസ്റ്റന്‍റ്​ സെക്രട്ടറി പ്രകാശ് ബാബു സമ്മേളനം ഉദ്ഘാടനം ചെയ്യും. മുതിർന്ന നേതാവ് ടി.കെ. മാധവൻ പാർട്ടി പതാക ഉയർത്തും. സി.പി.ഐ ജില്ല കൗൺസിൽ അംഗം കെ.പി. സന്ദീപ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ഷീന പറയങ്ങാട്ടിൽ, മണ്ഡലം അസിസ്റ്റന്‍റ്​ സെക്രട്ടറി കെ. കിഷോർകുമാർ എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.