നിർമാണം നടക്കുന്ന വീട്ടിൽനിന്ന്പട്ടാപകൽ പണം മോഷ്ടിച്ചു

കാഞ്ഞാണി: കാരമുക്കിൽ പണി നടക്കുന്ന വീട്ടിൽനിന്ന് തൊഴിലാളികളുടെ പണം പട്ടാപ്പകൽ മോഷ്ടിച്ചു. വടക്കേ കാരമുക്ക് ചാത്തംകുളങ്ങര ഭഗവതി ക്ഷേത്രത്തിനുസമീപം നിർമാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിലാണ് മോഷണം.

പത്യാല വീട്ടിൽ വേലായുധന്‍റെ മകൻ ലോഹിതാക്ഷനായി വീട് നിർമാണം നടക്കുന്ന കെട്ടിടത്തിൽനിന്ന് 3000 രൂപയാണ് മോഷണം നടത്തിയത്. പണിക്കാരെല്ലാം കെട്ടിടത്തിന്‍റെ മുകളിൽ പണി ചെയ്യവേയാണ് മോഷണം. രാവിലെ 10ന് പണിക്കാർ ചായ കുടിക്കാൻ പോകാൻ കെട്ടിടത്തിന്‍റെ താഴെ വന്ന് പണം എടുക്കാൻ നോക്കിയപ്പോഴാണ് മോഷണം അറിയുന്നത്.

കെട്ടിടത്തിൽ സ്ഥാപിച്ച സി.സി.ടി.വി കാമറ പരിശോധിച്ചപ്പോൾ മോഷ്ടാവ് കെട്ടിടത്തിലേക്ക് വരുന്നതും പോകുന്നതും കണ്ടെത്തി. അന്തിക്കാട് പൊലീസിൽ പരാതി കൊടുക്കാനിരിക്കെയാണ് മറ്റൊരു കേസിൽ മോഷ്ടാവിനെ പുതുക്കാട് പൊലീസ് പിടികൂടിയെന്ന് അറിയുന്നത്. കണ്ണമ്പത്തൂരിൽ ആക്രിക്കടയുടമയെ ആക്രമിച്ച് പണം തട്ടിയ കേസിലാണ് പാണഞ്ചേരി മാനാംകോട് പുളിക്കൽ സന്തോഷ് (39) പിടിയിലായത്.

വിവിധ സ്റ്റേഷൻ പരിധിയിൽ കവർച്ച, ഭവനഭേദനം തുടങ്ങി 19 കേസുകളുണ്ട്. കാരമുക്കിലും മോഷണം നടത്തിയത് ഇയാൾ തന്നെയാണെന്ന് കെട്ടിടയുടമ ലോഹിതാക്ഷൻ പറഞ്ഞു.

Tags:    
News Summary - stole money from a house under construction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.