തൃശൂർ: കേരളത്തിലെ ആദിവാസി ഗോത്ര ജനവിഭാഗങ്ങളായ ഊരാളി, മന്നാൻ, മുതുവ, കാടർ എന്നിവർ നെയ്തുണ്ടാക്കുന്ന കണ്ണാടിപ്പായക്ക് ഭൗമസൂചിക പദവി നേടുന്നതിന്‍റെ ഭാഗമായി കേരള വനഗവേഷണ സ്ഥാപനം (കെ.എഫ്.ആർ.ഐ) സമർപ്പിക്കുന്ന അപേക്ഷ മുൻനിർത്തി ആലോചന യോഗം സംഘടിപ്പിച്ചു. കണ്ണാടിപ്പായയെയും അതിന്‍റെ ജീവൽ പരിസരങ്ങളെയും കുറിച്ച് നടക്കുന്ന ആധികാരിക പഠനങ്ങൾക്ക് പ്രസക്തിയേറുകയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ഇടുക്കി ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് അഭിപ്രായപ്പെട്ടു. കണ്ണാടി പോലെ തിളങ്ങുന്നതും മിനുസമുള്ളതുമാണ് കണ്ണാടിപ്പായ. ഇതിൽ പതിക്കുന്ന പ്രകാശം പ്രതിബിംബം പോലെ പടർന്ന് പ്രതിഫലിക്കുന്നതായി തോന്നുമെന്നതാണ് മുഖ്യ ആകർഷണം. ആറടി നീളവും നാലടി വീതിയുമുള്ള കണ്ണാടിപ്പായ ഒരു കൈവണ്ണത്തിലുള്ള ഈറ്റക്കുഴലിൽ ചുരുട്ടി സൂക്ഷിക്കാനുമാവും. കെ.എഫ്.ആർ.ഐ ഡയറക്ടർ ഡോ. ശ്യാം വിശ്വനാഥ് അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രഫ. കെ.പി. സുധീർ മുഖ്യാതിഥിയായി. ജി.ഐ ടാഗ് കൺസൾട്ടന്റ് ഡോ. സി.ആർ. എൽസി പദ്ധതി അവതരിപ്പിച്ചു. രജിസ്ട്രാർ ഇൻചാർജ് ഡോ. ടി.വി. സജീവ്, കേരള സ്‌റ്റേറ്റ് ബാംബൂ കോർപറേഷൻ ലിമിറ്റഡ് ചെയർമാൻ ടി.കെ. മോഹനൻ, കിർതാഡ്സ് ഡയറക്ടർ ഡോ. എസ്. ബിന്ദു, കെ.എഫ്.ആർ.ഐ റിസർച്ച് കൗൺസിൽ അംഗം ഡോ. ആർ.വി. വർമ, അടിമാലി ട്രൈബൽ ഡെവലപ്‌മെന്റ് ഓഫിസർ കെ.ജി. മനോജ്, വനം കൺസർവേറ്റർ എസ്. ജയശങ്കർ, കെ.എഫ്.ആർ.ഐ സീനിയർ സയന്റിസ്റ്റ് ഡോ. എ.വി. രഘു എന്നിവർ സംസാരിച്ചു. -------- TCG PMN 5 Kannadippaya കണ്ണാടിപ്പായ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.