പത്തനംതിട്ട: നഗരത്തിൽ യുവാക്കൾ ഏറ്റുമുട്ടി.വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെ ബൈക്കിലെത്തിയ രണ്ടുപേരും കാറിലെത്തിയ സംഘവുമായി റിങ് റോഡിൽ സെന്റ് സ്റ്റീഫൻസ് ഓഡിറ്റോറിയത്തിന് സമീപത്തെ പെട്രോൾ പമ്പിന് മുന്നിൽവെച്ചാണ് അടിയുണ്ടായത്.
ബൈക്ക് യാത്രക്കാരെ മറികടക്കുന്നതിനിടെ കാർ ഹോൺ മുഴക്കിയതിനെ ചൊല്ലിയാണ് തർക്കം തുടങ്ങിയത്. ഇത് അസഭ്യംവിളിയിലേക്കും കൈയ്യാങ്കളിയിലേക്കും മാറി. അടി ഏറെനേരം തുടർന്നതോടെ സമീപത്തെ കച്ചവടക്കാർ ഇടപെട്ട് ഇരുകൂട്ടരേയും പറഞ്ഞുവിട്ടു.
രണ്ടുപേർ ജനറൽ ആശുപത്രിയിൽ ചികിത്സതേടി. ഡി.വൈ.എഫ്.ഐ പ്രവർത്തകരായ ഇവർ കുലശേഖരപേട്ട, അഞ്ചക്കാലാ സ്വദേശികളാണ്. ഇവർ തമ്മിൽ നേരത്തേയും സംഘർഷമുണ്ടായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇരു കൂട്ടരും പൊലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും പരാതി ഇല്ലാത്തതിനാൽ കേസ് എടുത്തില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.