ലഹരിവിരുദ്ധ റാലിയും ബോധവത്കരണ ക്ലാസും പത്തനംതിട്ട നഗരസഭ ചെയർപേഴ്സൻ സിന്ധു അനിൽ

ഉദ്ഘാടനം ചെയ്യുന്നു

ലോക പുകയില വിരുദ്ധ ദിനാചരണം

പത്തനംതിട്ട: ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് പത്തനംതിട്ട എക്‌സൈസ് സർക്കിൾ ഓഫിസ്, പത്തനംതിട്ട എക്‌സൈസ് റേഞ്ച് ഓഫിസ് എന്നിവരുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ റാലിയും ബോധവത്കരണ ക്ലാസും പ്രതിജ്ഞയും നടന്നു. പത്തനംതിട്ട ടൗൺ സ്ക്വയറിൽ നഗരസഭ ചെയർപേഴ്സൻ സിന്ധു അനിൽ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ഫാത്തിമ അധ്യക്ഷത വഹിച്ചു. പുകയില വിരുദ്ധ റാലിയും ചെയർപേഴ്സൻ ഫ്ലാഗ്ഓഫ് ചെയ്തു.

പത്തനംതിട്ട ജില്ല വിമുക്തി മിഷൻ മാനേജർ സനിൽ എസ്. ലഹരിവിരുദ്ധ സന്ദേശം നൽകി. പത്തനംതിട്ട സല്യൂട്ട് ഡിഫൻസ് അക്കാദമി ഡയറക്ടർ സന്തോഷ് ദാമോദരൻ സംസാരിച്ചു. പത്തനംതിട്ട എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. ബൈജു സ്വാഗതവും എക്സൈസ് ഇൻസ്പെക്ടർ അൻസി ഉസ്മാൻ നന്ദിയും പറഞ്ഞു. അസി. എക്സൈസ് ഇൻസ്പെക്ടർ പി. പ്രദീപ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. റാലി സമാപനത്തിനുശേഷം പത്തനംതിട്ട സല്യൂട്ട് ഡിഫൻസ് അക്കാദമി ഹാളിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസുകൾ വിമുക്തി ജില്ല മിഷൻ കോഓഡിനേറ്റർ രമാദേവി, എക്സൈസ് ഇൻസ്പെക്ടർ ഷിഹാബുദ്ദീൻ, വനിത സിവിൽ എക്സൈസ് ഓഫിസർ കാർത്തിക എന്നിവർ നയിച്ചു.

Tags:    
News Summary - World No Tobacco Day Observance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.