പിടിയിലായവർ പൊലീസ് സംഘത്തോടൊപ്പം
Posted On
date_range Updated On
date_range കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ
തിരുവല്ല: കഞ്ചാവുമായി ആലപ്പുഴ സ്വദേശികൾ പിടിയിൽ. ആലപ്പുഴ ചെറുതന പുളിമൂട്ടിൽ വീട്ടിൽ മുഹമ്മദ് അൽ അമാനി, ചെറുതന തൗഫീഖ് മൻസിലിൽ ലബീബ് എന്നിവരാണ് പിടിയിലായത്.
പൊതികളിലാക്കി സൂക്ഷിച്ച 20 ഗ്രാം കഞ്ചാവും ഇരുചക്രവാഹനവും പിടികൂടി.നിരണത്തുനിന്നാണ് പുളിക്കീഴ് പൊലീസിന്റെ പിടിയിലായത്.
വിദ്യാർഥികൾക്കടക്കം ചെറുപൊതികളിലാക്കി കഞ്ചാവ് വിൽപന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ ജെ. ഷെജിം, എ.എസ്.ഐ എസ്. അനിൽ, സി.പി.ഒമാരായ അനൂപ് അജയൻ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.