റാന്നി: ടോറസ് ലോറികളുടെ മരണപ്പാച്ചിലിൽ റാന്നിയിൽ അപകടങ്ങൾ വർധിക്കുന്നു. താലൂക്കിലെ ക്രഷർ യൂനിറ്റുകളിലേക്കും ക്രഷർ യൂനിറ്റുകളിൽനിന്ന് ജില്ലക്ക് പുറത്തേക്കും ദിവസേന നിരവധി ക്രഷർ ഉൽപന്നങ്ങൾ നിറച്ച ടോറസ് ലോറികൾ ഓടുന്നുണ്ട്.
സമീപ ജില്ലകളിൽനിന്ന് എത്തുന്ന ലോറികളും താലൂക്കിലെ വിവിധ കൺസ്ട്രക്ഷൻ ഉടമകളുടെയും വാനങ്ങൾകൂടി ആകുമ്പോഴേക്കും റോഡിൽ വലിയ തിരക്കാണ് അനുഭപ്പെടുന്നത്. പുനലൂർ-മൂവാറ്റുപുഴ റോഡ് പണികളും തുടങ്ങിയതിനാൽ അതിെൻറ ടിപ്പറും ലോറികളും വേറെയും ചീറിപ്പായുന്നു.
റാന്നിയിലെ പ്രധാന റോഡായ പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന റോഡ് നന്നേ വീതികുറവായതിനാൽ വലിയ വാഹനങ്ങൾ റോഡിലിറങ്ങിയാൽ പിന്നെ ചെറുവാഹനങ്ങൾക്ക് സ്ഥലമില്ലാത്ത അവസ്ഥയാണ്. റാന്നിയിലെ നിരത്തുകളിൽകൂടി അമിതവേഗത്തിൽ ഓടുന്ന വാഹങ്ങൾെക്കതിരെ നടപടിയെടുക്കാൻ അധികൃതർ തയാറാകാത്തതിൽ ദുരൂഹതയുള്ളതായി നാട്ടുകാർ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.