തിരുവല്ല നഗരസഭ വീടുകളിൽനിന്നടക്കം ശേഖരിച്ച കുപ്പിച്ചില്ല്
Posted On
date_range Updated On
date_range തിരുവല്ലയിൽ ഒരുമാസത്തിനിടെ 20 ടൺ കുപ്പിച്ചില്ല് ശേഖരിച്ചു
തിരുവല്ല: ഒരു മാസംകൊണ്ട് തിരുവല്ല നഗരസഭ വീടുകളിൽനിന്നടക്കം ശേഖരിച്ചത് 20 ടൺ കുപ്പിച്ചില്ല്. ഹരിത കർമ സേനയുടെ സഹായത്തോടെ നടത്തിയ ശുചീകരണത്തിെൻറ ഭാഗമായി ആരോഗ്യവിഭാഗമാണ് ഇവ ശേഖരിച്ചത്.
ഇവ നിറമുള്ളതും ഇല്ലാത്തതും തരം തിരിച്ച് പുതുച്ചേരിയിെല കമ്പനിയിലേക്ക് കയറ്റി അയക്കും. ഇവ പൊടിച്ച് ഗ്ലാസ് ഉൽപന്നങ്ങളാക്കി മാറ്റുകയാണ് രീതി. അടുത്ത മാസം ചെരിപ്പുകൾ, ബാഗുകൾ, ലെതർ ഉൽപന്നങ്ങൾ, ചിരട്ട, തൊണ്ട് , തെർമോകോൾ, റെക്സിൻ എന്നീ ഉപയോഗ ശൂന്യമായ വസ്തുക്കൾ ശേഖരിക്കുമെന്നും ചെയർപേഴ്സൻ ബിന്ദു ജയകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.