മത്സ്യക്കടയിലെ ജീവനക്കാരെ മർദിച്ചു; വാഹനം തകർത്തു

തിരുവല്ല: തിരുവല്ല ധർമൂസ് ഫിഷ് മാർട്ടിന്‍റെ ജീവനക്കാരെ മർദിച്ച അജ്ഞാത അക്രമിസംഘം വാഹനം അടിച്ചുതകർത്തു. രണ്ട് ജീവനക്കാർക്കാണ് മർദനമേറ്റത്. ചൊവ്വാഴ്ച രാത്രി പത്തോടെയാണ് സംഭവം. ഫിഷ് മാർട്ടിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് തകർത്തത്.

ഫിഷ് മാർട്ടിന് സമീപത്ത് നിർമാണം പുരോഗമിക്കുന്ന ഫ്ലാറ്റിന് മുന്നിൽവെച്ച് പ്രദേശവാസികളായ പത്തംഗ സംഘം നിർമാണ തൊഴിലാളികളായ അന്തർ സംസ്ഥാന തൊഴിലാളികളെ മർദിച്ചു. ബഹളം കേട്ട് പുറത്തേക്കിറങ്ങിയ ഫിഷ് മാർട്ട് ജീവനക്കാരെ അക്രമികൾ മർദിക്കുകയായിരുന്നു.

ഇതോടെ ജീവനക്കാർ ഓടി ഫിഷ് മാർട്ടിന് പിൻവശത്തെ മുറിയിൽ കയറി കതകടച്ചു. തുടർന്നാണ് മുറിക്ക് സമീപം പാർക്ക് ചെയ്തിരുന്ന പിക്അപ് വാൻ അടിച്ചുതകർത്തത്. കണ്ടാലറിയാവുന്ന 10 പേർക്കെതിരെ സ്ഥാപന ഉടമ തിരുവല്ല പൊലീസിൽ പരാതി നൽകി.

Tags:    
News Summary - Fish shop workers were beaten up the vehicle was wrecked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.