ക​ലു​ങ്കി​ൽ​നി​ന്ന്​ വെ​ള്ള​ക്കെ​ട്ടി​ലേ​ക്ക് പ​തി​ച്ച കാർ

രണ്ട് വാഹനത്തിൽ ഇടിച്ച കാർ വെള്ളക്കെട്ടിൽ പതിച്ചു

തി​രു​വ​ല്ല: നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ര​ണ്ട് വാ​ഹ​ന​ത്തി​ൽ ഇ​ടി​ച്ച ശേ​ഷം ക​ലു​ങ്കി​ൽ​നി​ന്ന്​ വെ​ള്ള​ക്കെ​ട്ടി​ലേ​ക്ക് പ​തി​ച്ചു. ഡ്രൈ​വ​ർ ര​ക്ഷ​പ്പെ​ട്ടു. തി​രു​വ​ല്ല-​ചെ​ങ്ങ​ന്നൂ​ർ സം​സ്ഥാ​ന പാ​ത​യി​ൽ കു​റ്റൂ​ർ ജ​ങ്​​ഷ​നു സ​മീ​പം തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് നാ​​േ​ലാ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ചെ​ങ്ങ​ന്നൂ​രി​ൽ​നി​ന്ന്​ കോ​ട്ട​യ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ഡ്രൈ​വ​ർ കോ​ട്ട​യം കൊ​ല്ലാ​ട് സ്വ​ദേ​ശി ബി​ജു​വാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

എ​തി​രെ വ​ന്ന മാ​രു​തി കാ​റി​ലും ആ​ക്ടി​വ സ്കൂ​ട്ട​റി​ലും ഇ​ടി​ച്ച ശേ​ഷം നി​യ​ന്ത്ര​ണം വി​ട്ട കാ​ർ മ​ധു​രം​പു​ഴ ചാ​ലി​ന് കു​റു​കെ​യു​ള്ള കോ​ണാ​ട്ടു​ചി​റ ക​ലു​ങ്കി​നു താ​ഴെ വെ​ള്ള​ക്കെ​ട്ടി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ബി​ജു​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.