കാറിലിടിച്ച് തലകീഴായി മറിഞ്ഞ മിനിലോറി
Posted On
date_range Updated On
date_range മിനിലോറി കാറിലിടിച്ച് മറിഞ്ഞു; ഗതാഗതം തടസ്സപ്പെട്ടു
തിരുവല്ല: കാറിന് പിന്നിലിടിച്ച മിനിലോറി തലകീഴായി മറിഞ്ഞതിനെ തുടർന്ന് സംസ്ഥാന പാതയിൽ അര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ആർക്കും പരിക്കില്ല.
വെള്ളിയാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെ മണിപ്പുഴ ദേവീ ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. ചങ്ങനാശ്ശേരിയിൽ നിന്നും ചരക്ക് കയറ്റി കായംകുളത്തേക്ക് പോവുകയായിരുന്ന മിനിലോറിയാണ് നിരണം സ്വദേശി സഞ്ചരിച്ചിരുന്ന കാറിന് പിന്നിലിടിച്ചത്.
കാർ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതാണ് അപകടത്തിനിടയാക്കിയതെന്ന് പുളിക്കീഴ് പോലീസ് പറഞ്ഞു. അപകടത്തെ തുടർന്ന് ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.