കാർ ഡിവൈഡറിൽ ഇടിച്ചു തകർന്നു
Posted On
date_range Updated On
date_range കാർ ഡിവൈഡറിൽ ഇടിച്ചു തകർന്നു
തിരുവല്ല: തിരുവല്ല ബൈപ്പാസിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ബൈപ്പാസിലെ ബി- വൺ - ബി -റ്റു ജംഗ്ഷനിൽ ഇന്ന് രാവിലെ എട്ട് മണിയോടെ ആയിരുന്നു അപകടം.
ചെങ്ങന്നൂർ വെൺമണി പുത്തൻ വീട്ടിൽ മനീഷിന്‍റെ ഉടമസ്ഥതയിലുള്ള ടാറ്റ ടിയാഗോ കാറാണ് അപകടത്തിൽപ്പെട്ടത്. ചെങ്ങന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡിന്‍റെ ഇടതു വശത്തെ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ കാർ യാത്രികന് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. കാറിന്‍റെ ഒരു വശം പൂർണമായും തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.