Posted On
date_range Updated On
date_range യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചയാൾ പിടിയിൽ
തിരുവല്ല: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ കോട്ടത്തോട് സ്വദേശി പോലീസിൻെറ പിടിയിലായി. കോട്ടത്തോട് പാറയിൽ വീട്ടിൽ സന്തോഷ് (27) ആണ് തിരുവല്ല പൊലീസിൻെറ പിടിയിലായത്. കുളക്കാട് മുണ്ടപ്പള്ളിത്തറയിൽ വീട്ടിൽ സനൽ ജോസിനെ വടിവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്.
വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. കേസിൽ ഒന്നാം പ്രതിയായ കുളക്കാട് ദർശനയിൽ സ്റ്റോയി വർഗീസിനെ പോലീസ് ശനിയാഴ്ച പാലിയേക്കരയിലെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു. കൂട്ടുപ്രതിയും സ്റ്റോയുടെ സഹോദരനുമായ സ്റ്റാൺ പൊലീസിനെ വെട്ടിച്ച് കടന്നിരുന്നു.
ഒളിവിൽ പോയ സന്തോഷിനെ ഞായറാഴ്ച പുലർച്ചെ ബന്ധുവീട്ടിൽ നിന്നുമാണ് പൊലിസ് അറസ്റ്റ് ചെയ്തത്. സ്റ്റാണിന് വേണ്ടിയുള്ള തെരച്ചിൽ ശക്തമാക്കിയതായി തിരുവല്ല സി.ഐ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.