പൊ​തു​യി​ടം എ​േ​ൻ​റ​തും എ​ന്ന പേ​രി​ല്‍ പ​ത്ത​നം​തി​ട്ട​യി​ല്‍ ന​ട​ത്തി​യ രാ​ത്രി ന​ട​ത്ത​ത്തി​ന്

ക​ല​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍ നേ​തൃ​ത്വം ന​ല്‍കു​ന്നു

പൊതുയിടം എ​േൻറതും; രാത്രി നടത്തം ശ്രദ്ധേയമായി

പ​ത്ത​നം​തി​ട്ട: സ്ത്രീ​ക​ള്‍ക്കും കു​ട്ടി​ക​ള്‍ക്കും എ​തി​രേ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ളും ലിം​ഗ വി​വേ​ച​ന​ങ്ങ​ള്‍ക്കും എ​തി​രാ​യി പൊ​തു​ബോ​ധം ഉ​ണ​ര്‍ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ജി​ല്ല വ​നി​ത ശി​ശു​വി​ക​സ​ന ഓ​ഫി​സി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ പൊ​തു​യി​ടം എ​േ​ൻ​റ​തും എ​ന്ന പേ​രി​ല്‍ രാ​ത്രി ന​ട​ത്തം സം​ഘ​ടി​പ്പി​ച്ചു. പ​ത്ത​നം​തി​ട്ട അ​ബാ​ന്‍ ട​വ​റി​ല്‍നി​ന്നും ശ​നി​യാ​ഴ്ച രാ​ത്രി ഒ​ന്‍പ​തി​ന് ആ​രം​ഭി​ച്ച രാ​ത്രി ന​ട​ത്തം 10ന് ​ജി​ല്ല സ്​​റ്റേ​ഡി​യ​ത്തി​ല്‍ സ​മാ​പി​ച്ചു. പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ ചെ​യ​ര്‍മാ​ന്‍ അ​ഡ്വ. സ​ക്കീ​ര്‍ ഹു​സൈ​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു. സ്ത്രീ​ക​ള്‍ സു​ര​ക്ഷി​ത​മാ​കു​ന്ന ഇ​ട​മാ​ണ് സം​സ്‌​കാ​ര സ​മ്പ​ന്ന​മാ​യ​തെ​ന്ന് ചെ​യ​ര്‍മാ​ന്‍ പ​റ​ഞ്ഞു.

ക​ല​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍ സ​ന്ദേ​ശം ന​ല്‍കി. മ​ക​ന്‍ മ​ല്‍ഹാ​റി​നൊ​പ്പ​മാ​ണ് ക​ല​ക്ട​ര്‍ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്. ഇ​ന്ദി​രാ​മ​ണി​യ​മ്മ, അം​ബി​കാ​വേ​ണു, പി.​എ​സ്. ത​സ്‌​നീം, താ​ഹി​റ, പ്രി​യ ച​ന്ദ്ര​ശേ​ഖ​ര​ന്‍ നാ​യ​ര്‍ തു​ട​ങ്ങി അ​ന്‍പ​തോ​ളം പേ​ര്‍ രാ​ത്രി ന​ട​ത്ത​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. അ​ന്താ​രാ​ഷ്​​ട്ര വ​നി​ത ദി​ന​മാ​യ മാ​ര്‍ച്ച് എ​ട്ടു​വ​രെ ജി​ല്ല​യി​ലെ 53 പ​ഞ്ചാ​യ​ത്തു​ക​ളി​ലും ആ​റ് ന​ഗ​ര​സ​ഭ​ക​ളി​ലും എ​ട്ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​യി വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി ജ​ന​പ്ര​തി​നി​ധി​ക​ള്‍, കോ​ള​ജ് വി​ദ്യാ​ര്‍ഥി​ക​ള്‍, സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​ര്‍, സ്ത്രീ ​സം​ഘ​ട​ന പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രെ പ​ങ്കെ​ടു​പ്പി​ച്ച് രാ​ത്രി ന​ട​ത്തം സം​ഘ​ടി​പ്പി​ക്കും.

Tags:    
News Summary - The women's night walk was notable

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.