ടി​പ്പ​ർ ലോ​റി ഇ​ടി​ച്ചു ത​ക​ർ​ന്ന പ​ന്ത​ളം വി​ല്ലേ​ജ് ഓ​ഫി​സി​ന്റെ മ​തി​ൽ

ടിപ്പർ ലോറി കാറിലും വില്ലേജ് ഓഫിസിന്‍റെ മതിലിലും ഇടിച്ചു; ഒരാൾക്ക് പരിക്ക്

പന്തളം: നിയന്ത്രണംവിട്ട ടിപ്പർ ലോറി കാറിലും വില്ലേജ് ഓഫിസിന്‍റെ മതിലിലും ഇടിച്ചു. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. എം.സി റോഡിൽ പന്തളം പൊലീസ് സ്റ്റേഷന് മുന്നിൽ വെള്ളിയാഴ്ച രാവിലെ 10.45നാണ് അപകടം.

കുളനട ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പർ ലോറി അതേദിശയിലേക്ക് പോവുകയായിരുന്ന കാറിൽ ഇടിക്കുകയും കാർ നിയന്ത്രണം വിട്ട് മറ്റൊരു കാറിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു. അപകടത്തിൽ രണ്ടു കാറും സമീപത്തെ പന്തളം വില്ലേജ് ഓഫിസിന്‍റെ മതിലും തകർന്നു.

കാൽനടയായി വില്ലേജ് ഓഫിസിലേക്ക് എത്തിയ പന്തളം തോന്നല്ലൂർ കറ്റ കളിയിക്കൽ ജയകൃഷ്ണന് (36) സാരമായ പരിക്കേറ്റു. ഇയാളെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് എം.സി റോഡിൽ മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. പന്തളം പൊലീസ് നടപടി സ്വീകരിച്ചു.

Tags:    
News Summary - The tipper lorry crashed into the car and wall of the village office; One injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.