Posted On
date_range Updated On
date_range കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു
മല്ലപ്പള്ളി: കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വീട്ടുമുറ്റത്തെ മതിലിൽ ഇടിച്ചു.കോഴഞ്ചേരിയിൽനിന്ന് മല്ലപ്പള്ളിയിലേക്ക് വരികയായിരുന്ന ബസ് കിഴ്‌വായ്പൂര് സ്റ്റോർ മുക്കിലുള്ള തെക്കേതിൽ വീട്ടിൽ ടി.കെ. ശ്രീധരെൻറ വീട്ടുമുറ്റത്തെ വീടിനോട് ചേർന്ന മതിലിലാണ് ഇടിച്ചത്. വ്യാഴാഴ്ച വൈകീട്ട് നാലരയോടെ അപകടം.
ബസിന് മുന്നിൽ പോകുകയായിരുന്ന വാഹനം പെട്ടന്ന് ബ്രേക്ക് ചവിട്ടിയതോടെ മറ്റ് വാഹനത്തിൽ ഇടിക്കാതിരിക്കാൻ ഡ്രൈവർ വെട്ടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു.ബസിലെ യാത്രക്കാരെ നിസ്സാര പരിക്കുകളോടെ മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.