പത്തനംതിട്ട: പള്ളിയിൽ പോയി വീട്ടിലേക്ക് നടന്നുപോയ വയോധികയെ ആക്രമിച്ച് മാല കവർന്ന കേസിൽ ഒരാളെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. റാന്നി പഴവങ്ങാടി കള്ളിക്കാട്ടിൽ വീട്ടിൽ ബിനു തോമസ്(34) ആണ് പിടിയിലായത്.
രണ്ടാം പ്രതിക്കായി അന്വേഷണം വ്യാപിപ്പിച്ചു. കോഴഞ്ചേരി മേലെപ്പീടികയിൽ ഉഷ ജോർജി(72)ന്റെ മൂന്നു പവനോളം വരുന്ന മാലയാണു മോഷ്ടിച്ചത്. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി പതിനാറോളം മോഷണ കേസുകളിൽ പ്രതിയാണ് ബിനു.
മാല രണ്ടാം പ്രതിയുടെ കൈയിലാണെന്നും വിറ്റോ പണയം വച്ചോ കിട്ടിയ തുകയിൽ 80,000 രൂപ അയാൾ നൽകിയതായും അത് മദ്യപിക്കാനും ആഹാരം കഴിക്കാനും ഉപയോഗിച്ചതായും പ്രതി സമ്മതിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.