ഫോ​ട്ടോ​വ​ണ്ടി പ​ത്ത​നം​തി​ട്ട​യി​ല്‍ എ​ത്തി​യ​പ്പോ​ള്‍ ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ന്‍ അ​ഡ്വ. ടി. ​സ​ക്കീ​ര്‍ ഹു​സൈ​ന്‍, സ്‌​പോ​ര്‍ട്‌​സ് കൗ​ണ്‍സി​ല്‍ പ്ര​സി​ഡ​ന്‍റ്​ കെ. ​അ​നി​ല്‍കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സ​ന്ദ​ര്‍ശി​ക്കു​ന്നു

കായിക കേരള ചിത്രങ്ങളുമായി എത്തിയ 'ഫോട്ടോ വണ്ടി'ക്ക് ഉജ്ജ്വല സ്വീകരണം

പത്തനംതിട്ട: കേരള ഒളിമ്പിക്സ് ഗെയിംസിന് മുന്നോടിയായി മീഡിയ അക്കാദമി, പത്രപ്രവര്‍ത്തക യൂനിയന്‍, ഒളിമ്പിക് അസോ. എന്നിവയുടെ നേതൃത്വത്തില്‍ പയ്യോളിയില്‍നിന്ന് ആരംഭിച്ച ഫോട്ടോവണ്ടിക്ക് ജില്ലയില്‍ സ്വീകരണം നല്‍കി. പത്തനംതിട്ടയില്‍ നഗരസഭ അധ്യക്ഷന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പഴയകാലത്തെ കായികതാരങ്ങളുടെ നേട്ടങ്ങള്‍ പുതുതലമുറക്ക് കാണാന്‍ അവസരം ഒരുക്കിയതിലൂടെ അവര്‍ക്ക് പ്രചോദനവും ഉത്സാഹവും നല്‍കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രസ്‌ക്ലബ് പ്രസിഡന്‍റ് ബോബി എബ്രഹാം അധ്യക്ഷതവഹിച്ചു. ചടങ്ങില്‍ ജില്ല പഞ്ചായത്ത് അംഗം റോബിന്‍ പീറ്റര്‍, പ്രസ് ക്ലബ് സെക്രട്ടറി ബിജു കുര്യന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്‍റ് കെ. അനില്‍കുമാര്‍, ജില്ല ഒളിമ്പിക് അസോ. പ്രസിഡന്‍റ് കെ. പ്രകാശ് ബാബു, സെക്രട്ടറി ആര്‍. പ്രസന്നകുമാര്‍, ജില്ല വൈസ് പ്രസിഡന്‍റ് കെ. ചന്ദ്രശേഖരന്‍പിള്ള , ഹോക്കി അസോ. സ്റ്റേറ്റ് വൈസ് പ്രസിഡന്‍റ് എസ്. ഷീന, കൗണ്‍സില്‍ അംഗം ആര്‍. ഷൈന്‍, ജില്ല സെക്രട്ടറി അമൃത് സോമരാജന്‍ എന്നിവര്‍ പങ്കെടുത്തു.

വാദ്യമേളങ്ങളുടെ അകമ്പടിയോടെ പത്തനംതിട്ട സെന്‍റ് പീറ്റേഴ്‌സ് ജങ്ഷനില്‍നിന്ന് ആരംഭിച്ച ഘോഷയാത്രക്ക് വമ്പിച്ച സ്വീകരണമാണ് ലഭിച്ചത്. പത്തനംതിട്ട നഗരസഭ ഓപണ്‍ സ്റ്റേജില്‍ നടന്ന പരിപാടിയില്‍ അടൂര്‍ ഇളമണ്ണൂര്‍ ജയ്ഹിന്ദ് മാര്‍ഷല്‍ ആര്‍ട്സ് ആൻഡ് സ്പോര്‍ട്സ് വിദ്യാലയത്തിലെ കുട്ടികളുടെ കരാട്ടേ പ്രദര്‍ശനം ചടങ്ങിനെ ആകര്‍ഷകമാക്കി. വാഹനത്തിന് അകമ്പടിയായി റോളര്‍ സ്‌കേറ്റിങ് വിദ്യാര്‍ഥികളുടെ പ്രകടനവും നടന്നു.

തിരുവല്ലയില്‍ കെ. പ്രകാശ്ബാബു, ബിജു കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ് ഫോട്ടോ വണ്ടിയെ ജില്ലയിലേക്ക് സ്വീകരിച്ചത്. മാത്യു ടി.തോമസ് എം.എല്‍.എ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. കേരളത്തിലെ മികവുറ്റ കായികതാരങ്ങളുടെ സുന്ദര നേട്ടങ്ങളുടെ അപൂര്‍വ നിമിഷങ്ങള്‍ അടങ്ങിയ ഫോട്ടോകളാണ് ഫോട്ടോവണ്ടിയില്‍ പ്രദര്‍ശിപ്പിച്ചത്.

Tags:    
News Summary - sports Kerala films

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.