പത്തനംതിട്ട: സംസ്ഥാന സര്‍ക്കാറിന്റെ സാമൂഹിക സുരക്ഷ പെന്ഷന് ഇനത്തില്‍ ജില്ലയിലെ ഗുണഭോക്താക്കള്‍ക്കായി ജൂലൈ, ആഗസ്റ്റ് മാസത്തിലെ 19.24 കോടി രൂപ വിതരണം ആരംഭിച്ചു. കര്‍ഷകത്തൊഴിലാളി പെന്ഷന് ഇനത്തില്‍ 1,93,73,800 രൂപയും വാർധക്യകാല പെന്ഷൻ ഇനത്തിൽ 11,74,36,400 രൂപയും ഭിന്നശേഷി പെന്ഷന് ഇനത്തില്‍ 1,66,93,200 രൂപയും 50 വയസ്സിനു മുകളിലുള്ള അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്ഷന് ഇനത്തില്‍ 18,46,000 രൂപയും വിധവ പെന്ഷന് ഇനത്തില്‍ 3,70,85,200 രൂപയും ചേര്‍ത്ത് അഞ്ചുതരത്തിലുള്ള സാമൂഹിക സുരക്ഷ പെന്‍ഷനാണ് ഓണക്കാലത്ത് വിതരണം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.