shoulder ഡിപ്പോകളിൽ ഡീസൽ ക്ഷാമം; heading കെ.എസ്.ആർ.ടി.സി സർവിസുകൾ വെട്ടിക്കുറച്ചു

ഓർഡിനറി സർവിസുകൾ ഓട്ടംനിർത്തി വരുമാനം കുറഞ്ഞ ട്രിപ്പുകളും ഒഴിവാക്കി പത്തനംതിട്ട: ജില്ലയിലെ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ ഡീസൽ പ്രതിസന്ധി ​​​​​രൂക്ഷം. ജില്ലയിൽ ഓർഡിനറി സർവിസുകൾ ഓട്ടംനിർത്തി. പത്തനംതിട്ട ഡിപ്പോയിൽനിന്നുള്ള പുനലൂർ, മുണ്ടക്കയം, കോട്ടയം, ആങ്ങമൂഴി, ഗവി തുടങ്ങിയ റൂട്ടുകളിലെ ഓർഡിനറി സർവിസുകൾ വെട്ടിക്കുറച്ചു. ചില ഷെഡ്യൂളുകളുടെ വരുമാനം കുറഞ്ഞ ട്രിപ്പുകളും ഒഴിവാക്കിയിട്ടുണ്ട്. വരുമാനമുള്ള ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ്, സ്വിഫ്റ്റ് സർവിസുകളാണ്​ ശനിയാഴ്ച സർവിസ് നടത്തിയത്​. ഞായറാഴ്ചയും പ്രതിസന്ധി​ തുടരാനാണ്​ സാധ്യത. ജില്ലയിലെ മറ്റ്​ ഡിപ്പോകളിലും പ്രതിസന്ധി രൂക്ഷമാണ്​. വെള്ളിയാഴ്ച പത്തനംതിട്ട ഡി.ടി.ഒ അവകാശപ്പെട്ടത്​ ജില്ലയിൽ മൂന്നുദിവസത്തേക്ക്​ ആവശ്യമായ ഡീസൽ സ്​റ്റോക്കുണ്ടെന്നാണ്​. ഇത്​ തെറ്റായിരുന്നുവെന്നാണ്​ ശനിയാഴ്ച സർവിസുകൾ വെട്ടിക്കുറച്ചതോടെ വ്യക്തമായത്​. leadp2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.