പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ജില്ലയിൽ കഴിഞ്ഞതവണത്തേക്കാൾ 27,556 വോട്ടർമാരുടെ കുറവ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ 10,78,599 വോട്ടർമാരാണുണ്ടായിരുന്നത്. എന്നാൽ, ബുധനാഴ്ച പ്രസിദ്ധീകരിച്ച പുതിയ പട്ടികയിൽ ജില്ലയില്‍ ആകെ 10,51,043 വോട്ടര്‍മാർ.
തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജനത്തിന് ശേഷം പുതിയ വാര്‍ഡുകളിലെ പോളിങ് സ്റ്റേഷനടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമ വോട്ടര്‍പട്ടിക തയാറാക്കിയത്. 4,84,850 പുരുഷന്മാരും 5,66,190 സ്ത്രീകളും മൂന്ന് ട്രാന്‍സ്ജെന്‍ഡേഴ്സുമാണ് പട്ടികയിലുള്ളത്.
2025 ജനുവരി ഒന്നിനോ മുമ്പോ 18 വയസ് പൂര്‍ത്തിയായവരെ ഉള്‍പ്പെടുത്തിയാണ് പട്ടിക തയാറാക്കിയത്. ഇതിന് പുറമെ പ്രവാസി വോട്ടര്‍പട്ടികയില്‍ ആകെ 41 പേരുണ്ട്. ജൂലൈ 23ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ നിന്ന് 30,645 വോട്ടർമാരുടെ വർധനയുണ്ട്. കരട് പട്ടികയിൽ ജില്ലയില്‍ ആകെ 10,20,398 വോട്ടര്‍മാരാണുണ്ടായിരുന്നത്.
അന്തിമപട്ടികയിൽ ജില്ലയിലെ പഞ്ചായത്തുകളിൽ ഏറ്റവും കൂടുതൽ വോട്ടർമാർ പള്ളിക്കലിലാണ്; 35,762 പേർ. ഇതിൽ 16,109പേർ പുരുഷൻമാരും 19,652 പേർ സ്ത്രീകളുമാണ്. ഒരാൾ ട്രാൻസ്ജൻഡറുമാണ്. കുറവ് തുമ്പമണ്ണിലാണ്; ആകെ 6270 വോട്ടർമാർ. ഇതിൽ 2823പേർ പുരുഷൻമാരും 3447പേർ സ്ത്രീകളുമാണ്. മൈലപ്ര, കോഴഞ്ചേരി പഞ്ചായത്തുകളിലും 10,000 താഴെയാണ് വോട്ടർമാരുടെ എണ്ണം.
നഗരസഭകളിൽ തിരുവല്ലയിലാണ് കൂടുതൽ വോട്ടർമാർ-45,711. അടൂർ-25,937, പത്തനംതിട്ട-32,803, പന്തളം-33,463 എന്നിങ്ങനെയാണ് മറ്റു നഗരസഭകളിലെ വോട്ടർമാരുടെ എണ്ണം.
ആനിക്കാട്-12,182, കവിയൂർ-13,539, കൊറ്റനാട്-12,438, കല്ലൂപ്പാറ-15,196, കോട്ടാങ്ങൽ-14,517, കുന്നന്താനം-17,191, മല്ലപ്പള്ളി- 15,664, കടപ്ര-18,240, കുറ്റൂർ-16,657, നിരണം-11,704, നെടുമ്പ്രം- 11,056, പെരിങ്ങര-18,265, അയിരൂർ-18,463, ഇരവിപേരൂർ-21,100, കോയിപ്രം-22,712, തോട്ടപ്പുഴശേരി-12,089, എഴുമറ്റൂർ-16,239, പുറമറ്റം-12,003, ഓമല്ലൂർ-14,350, ചെന്നീർക്കര-16,338, ഇലന്തൂർ-12,835, ചെറുകോൽ-10,883, കോഴഞ്ചേരി-9,924, മല്ലപ്പുഴശേരി-10,026, നാരങ്ങാനം-14,433, റാന്നി പഴവങ്ങാടി -20,721, റാന്നി -11,218, റാന്നി അങ്ങാടി-13,475, പെരുനാട്-17,021, വടശ്ശേരിക്കര-17,431, ചിറ്റാർ-13,518, സീതത്തോട്-12,652, നാറാണംമൂഴി-12,994, വെച്ചൂച്ചിറ-18,945, കോന്നി-23258, അരുവാപ്പുലം-17,128, പ്രമാടം-26,988, മൈലപ്ര-8,609, വള്ളിക്കോട് -17,670, തണ്ണിത്തോട്-12,215, മലയാലപ്പുഴ-14,411, പന്തളം തെക്കേക്കര-15,862, തുമ്പമൺ- 6,270, കുളനട-19,881, ആറന്മുള-23,842, മെഴുവേലി-12,670, ഏനാദിമംംലഗലം-17,930, ഏറത്ത്-21,193, ഏഴംകുളം - 28396, കടമ്പനാട് -22793, കലഞ്ഞൂർ-28,785, കൊടുമൺ-22,743, പള്ളിക്കൽ-35,762
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.