ഷാജഹാൻ
പത്തനംതിട്ട : 17കാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ പ്രതി പിടിയിലായി. സ്ഥിരമായി സ്ത്രീകൾക്കും കുട്ടികൾക്കും നേരേ അശ്ലീലപ്രദർശനം നടത്തുകയും, ശല്യമുണ്ടാക്കുകയും ചെയ്യുന്ന ഇയാളെ, പന്തളം പൊലീസാണ് അറസ്റ്റ് ചെയ്തത്. പന്തളം ചേരിക്കൽ ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന ഷാജഹാനാണ് (48) പിടിയിലായത്. ശനിയാഴ്ച രാവിലെ ട്യൂഷൻ സെന്ററിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയോടാണ് എം.സി റോഡിന്റെ നടപ്പാതയിൽ വച്ച് പ്രതി അതിക്രമം കാട്ടിയത്.
അശ്ലീലം പറഞ്ഞുകൊണ്ട് പിന്നാലെ കൂടിയ പ്രതി, കുട്ടിയുടെ ദേഹത്ത് കടന്നുപിടിക്കുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി പന്തളം പോലീസ് കേസെടുത്തു. ഒളിവിൽ പോകാൻ ശ്രമിച്ച പ്രതിയെ പന്തളം മുട്ടാർ ഭാഗത്ത് നിന്നും പൊലീസ് സംഘം ഉടനടി പിടികൂടി.
ഇയാൾ സ്ഥിരമായി സ്ത്രീകൾക്കും കുട്ടികൾക്കും നേരെ അശ്ലീലം കാട്ടുകയും, ലൈംഗികച്ചുവയോടെ സംസാരിക്കുകയും പൊതുസ്ഥലങ്ങളിൽ വച്ച് ശല്യം ചെയ്യുകയും ചെയ്യുന്ന ആളാണ്. ഇത്തരം കുറ്റകൃത്യങ്ങളുടെ പേരിൽ മുമ്പ് ഇയാൾക്കെതിരെ പന്തളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്.എച്ച്.ഒ ടി.ഡി. പ്രജീഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.