പത്തനംതിട്ട: സംസ്ഥാനത്തെ പതിനാലായിരത്തോളം റേഷൻ കടകളിൽ ഇ ത്രാസ് ( ഇലക്ട്രോണിക് ത്രാസ് ) സ്ഥാപിച്ച് ഇ പോസ് യന്ത്രങ്ങളുമായി ബന്ധിപ്പിക്കുന്ന പദ്ധതിക്ക് ഇ ടെൻഡർ നടപടി ആരംഭിച്ച ഭക്ഷ്യ വകുപ്പ് നീക്കം വേണ്ടത്ര കൂടി ആലോചന ഇല്ലാതെ ആണെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജോൺസൺ വിളവിനാൽ. വേണ്ടത്ര പഠനം നടത്താതെ നടപ്പിലാക്കാൻ ശ്രമിച്ചാൽ റേഷൻ വിതരണം സ്തംഭിക്കാൻ വരെ സാധ്യതയുണ്ട്. ഇന്ത്യയിൽ ഒരു സംസ്ഥാനവും ഇത് സംബന്ധിച്ച് ഒരു കൂടിയാലോചനയും നടത്തിയിട്ടില്ല,.
ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കിയ അന്നു മുതൽ സംസ്ഥാനത്തെ വ്യാപാരികൾ തൂക്കം സംബന്ധിച്ച് നിരവധി തവണ സർക്കാറിനോട് പരാതി പറഞ്ഞിട്ടും നടപടി എടുക്കാത്ത സർക്കാറാണ് ഇ ത്രാസ് നീക്കവുമായി വരുന്നത്. ഇത് അംഗീകരിക്കില്ല. വേണ്ടിവന്നാൽ കടകൾ ഉപേക്ഷിക്കാൻ പോലും വ്യാപാരികൾ തയാറാകും.
ത്രാസുകൾ ബന്ധിപ്പിക്കണമെന്ന് സർക്കാറിന് നിർബന്ധം ഉണ്ടെങ്കിൽ സപ്ലൈകോയിൽനിന്ന് കടകളിലേക്ക് തരുന്ന സാധനങ്ങൾ റേഷൻ കടയിലേക്കുള്ള ത്രാസുമായി ബന്ധിപ്പിക്കുന്ന നടപടിയാണ് ആദ്യം നടപ്പിലാക്കേണ്ടത്. എങ്കിൽ മാത്രമേ ഇക്കാര്യത്തിൽ കൂടിയാലോചനയ്ക്ക് പോലും അസോസിയേഷൻ തയാറാവൂ. ഏഴു വർഷമായി കമീഷൻ വർധന ആവശ്യപ്പെട്ട് കട അടപ്പ് ഉൾപ്പെടെ നിരവധി സമരം ചെയ്ത വ്യാപാരികളോട് സാമ്പത്തിക പ്രയാസം മൂലമാണ് വർധിപ്പിക്കാത്തതെന്നു പറയുന്ന സർക്കാർ ഇതിന് പെട്ടെന്ന് പത്തു കോടി രൂപ അനുവദിച്ചത് എങ്ങനെയാണെന്ന് മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.