ചാന്ദ്ര ദിനാചരണഭാഗമായി പഴവങ്ങാടി ഗവ. യു.പി സ്കൂളിെൻറ സാങ്കൽപിക ചന്ദ്ര യാത്രയിൽ വിദ്യാർഥിനികളായ നിവേദിത എം, ആഷ്‌ലിൻ ബോസ്, അനന്യ സജി എന്നിവർ
റാന്നി: മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിെൻറ ഓർമ പുതുക്കുന്ന ചാന്ദ്രദിനാചരണത്തിന് മുന്നോടിയായി ചന്ദ്രനിലേക്ക് സാങ്കൽപിക യാത്ര നടത്തി പഴവങ്ങാടി ഗവ. യു.പി സ്കൂളിലെ വിദ്യാർഥിനികൾ. ഓഗ്മെന്‍റഡ് റിയാലിറ്റി സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് നാലര മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ തയാറാക്കിയത്.
ചാന്ദ്രദിനാചരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ മറ്റ് കുട്ടികൾക്കും പൊതുസമൂഹത്തിനും നൽകുന്നതിനു വേണ്ടിയാണ് ശാസ്ത്രരംഗം റാന്നി ഉപജില്ല കോഓഡിനേറ്റർ കൂടിയായ സ്കൂൾ അധ്യാപിക എഫ്. അജിനി വിഡിയോ തയാറാക്കിയത്.
ലോക്ക് ഡൗൺ കാലത്തും ടീച്ചർ തയാറാക്കിയ ധാരാളം ലഘു വിഡിയോകൾ വൈറൽ ആയിരുന്നു. ആഷ്‌ലിൻ ബോസ്, നിവേദിത എം, അനന്യ സജി എന്നീ വിദ്യാർഥിനികളാണ് ചന്ദ്രനിലേക്ക് സാങ്കൽപിക യാത്ര നടത്തിയത്. ചാന്ദ്ര ദിന പ്രവർത്തനങ്ങൾക്ക് പ്രഥമാധ്യാപകൻ ഷാജി തോമസ്, എഫ്. അജിനി എന്നിവർ നേതൃത്വം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.