പാത്രങ്ങൾക്കിടയിൽ ഇരിക്കുന്ന മൂർഖൻ പാമ്പ്
റാന്നി: അടുക്കളയിൽ പാത്രങ്ങൾക്കിടയിൽ പത്തി വിടർത്തി നിന്ന മൂർഖൻ പാമ്പ് ഭീതി പരത്തി. അഞ്ചര അടി നീളമുള്ള മൂർഖൻ പാമ്പ് ഒരു മണിക്കൂറോളമാണ് വീട്ടുകാരെ ഭയപ്പെടുത്തിയത്. അങ്ങാടി പേട്ട ജങ്ഷനിൽ സമീപം താമസിക്കുന്ന രാജാ നസീറിന്‍റെ വീട്ടിലാണ് സംഭവം.
ശാസ്താംകോവിൽ ലോഡ്ജിൽ വാടകക്ക് താമസിക്കുകയാണ് രാജാ. വീടിന്‍റെ അടുക്കളയിൽ ഗ്യാസ് സ്റ്റൗവിനും പാത്രങ്ങൾക്കും ഇടയിലാണ് മൂർഖനെ കണ്ടത്. വിവരം അറിയിച്ചതിനെ തുടർന്ന് ഉതിമൂട്ടില്ലുള്ള മാത്തുക്കുട്ടി വീട്ടിലെത്തി പാമ്പിനെ പിടികൂടി.
പമ്പാനദിയിൽ വലിയ തോടിന്‍റെ തീരമായതിനാൽ പെരുമ്പാമ്പും മൂർഖൻ പാമ്പും പ്രദേശവാസികൾക്ക് ഭീഷണിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.