പന്തളം: മാലിന്യമുക്തം നവകേരള കാമ്പയിന്റെ ഭാഗമായി പന്തളം നഗരസഭയില്‍ ഇ-മാലിന്യ ശേഖരണയജ്ഞം തുടങ്ങി. വീടുകളിലും സ്ഥാപനങ്ങളിലും സൂക്ഷിച്ചിരിക്കുന്ന ഉപയോഗശൂന്യമായ ഇലക്ട്രിക്, ഇലക്ട്രോണിക് മാലിന്യം സര്‍ക്കാര്‍ നിശ്ചയിച്ച വില നല്‍കിയാണ് ശേഖരിക്കുന്നത്.
മാലിന്യങ്ങൾ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും. ഇ-മാലിന്യത്തിന്റെ ശാസ്ത്രീയ നിര്‍മാര്‍ജനം ഉറപ്പാക്കുകയാണ് ലക്ഷ്യം. നഗരസഭതല ഉദ്ഘാടനം കടക്കാട് മാർക്കറ്റ് ജങ്ഷനിൽ ചെയർമാൻ അച്ചൻകുഞ്ഞ് ജോൺ ഉദ്ഘാടനം ചെയ്തു. ടെലിവിഷന്‍, റഫ്രിജറേറ്റര്‍, വാഷിങ് മെഷീൻ, മൈക്രോവേവ് ഓവന്, മിക്സര്‍ ഗ്രൈന്‍ഡര്‍, ഫാന്‍, ലാപ്ടോപ്, സി.പി.യു, മോണിറ്റര്‍, മൗസ്, കീബോര്‍ഡ്, പ്രിന്റര്‍, ഫോട്ടോസ്റ്റാറ്റ് മെഷീൻ, ഇസ്തിരിപ്പെട്ടി, മോട്ടോര്‍, സെല്‍ഫോണ്‍, ടെലിഫോൺ, റേഡിയോ, മോഡം, എയര്‍ കണ്ടീഷണര്‍, ബാറ്ററി, ഇൻവെര്‍ട്ടര്‍, യു.പി.എസ്, സ്റ്റെബിലൈസര്‍, വാട്ടര്‍ ഹീറ്റര്‍, വാട്ടര്‍ കൂളര്‍, ഇന്‍ഡക്ഷന്‍ കുക്കര്‍, എസ്.എം.പി.എസ്, ഹാര്‍ഡ് ഡിസ്ക്, സിഡി ഡ്രൈവ്, പി.സി.ബി ബോര്‍ഡുകള്‍, സ്പീക്കര്‍, ഹെഡ്ഫോണുകള്, സ്വിച്ച് ബോര്‍ഡുകള്‍, എമര്‍ജന്‍സി ലാമ്പ് തുടങ്ങിയവയാണ് ശേഖരിക്കുന്നത്.
ഹരിതകർമ സേനാംഗങ്ങൾ വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ശേഖരിക്കുന്ന ഇ-മാലിന്യത്തിന്റെ (ഇലക്ട്രോണിക് മാലിന്യം) വില സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. ശേഖരിക്കുന്നവ ക്ലീൻ കേരള കമ്പനിക്ക് കൈമാറും. അവർ ശേഖരിക്കുന്നതിനുള്ള തുക ഹരിതകർമ സേനക്ക് നൽകും. നഗരസഭയിൽ ഈമാസം 10 വരെ എല്ലാ വാർഡുകളിലെയും ഹരിതകർമസേന നേരിട്ട് വീടുകളും സ്ഥാപങ്ങളും സന്ദർശിച്ച് ഇ-മാലിന്യം ശേഖരിക്കും. വീടുകളിലുള്ള ഇ-മാലിന്യം നൽകാൻ തയാറാക്കി വെക്കണമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.