പന്തളം: കനാൽ വൃത്തിയാക്കാതെ വെള്ളം തുറന്നുവിട്ടതിനെ തുടർന്ന് കനാലിന്റെ അരികിൽ താമസിക്കുന്ന വീടുകളിൽ വെള്ളം കയറി. വെള്ളിയാഴ്ച വൈകീട്ടാണ് കുരമ്പാല-പൂഴിയക്കാട് പ്രദേശത്തുകൂടി പോകുന്ന കെ.ഐ.പി കനാലിൽ വെള്ളം തുറന്നുവിട്ടത്. കടുത്ത വേനലിൽ കൃഷി ആവശ്യത്തിനായി വെള്ളം തുറന്നു വിടുന്നതാണെങ്കിലും കനാലിൽ അറ്റകുറ്റപ്പണി നടത്താതെ വെള്ളം തുറന്നുവിട്ടതാണ് പരിസരത്തെ മിക്ക വീടുകളിലും വെള്ളം കയറാൻ കാരണം.
പന്തളം, പുഴിയക്കാട് തവളംകുളം ശരത് ഭവനിൽ ശശിധരക്കുറുപ്പ്, സുജിത് ഭവനിൽ പങ്കജാക്ഷ കുറുപ്പ്, ശരത് ഭവനിൽ ശോഭനയമ്മ എന്നിവരുടെ വീടുകളിൽ മുറ്റത്തും പരിസരത്തും വെള്ളക്കെട്ട് രൂക്ഷമാണ്. കനാൽ കരകവിഞ്ഞൊഴുകി വീട്ടുപരിസരത്ത് വെള്ളം കെട്ടിനിൽക്കുകയാണ്. കഴിഞ്ഞ രണ്ടുദിവസമായി ഈ സ്ഥിതി തുടരുകയാണെന്ന് വീട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.