മുയ് തായ് ചാമ്പ്യൻഷിപ്പിൽ എഡ്വിൻ ജി. സുനിലിന് സ്വർണം

പന്തളം: ദക്ഷിണ ഇന്ത്യൻ അഞ്ചാമത് മുയ് തായ് ചാമ്പ്യൻഷിപ്പിൽ പന്തളം പൂഴിക്കാട് സ്വദേശി എഡ്വിൻ ജി. സുനിൽ സ്വർണമെഡൽ കരസ്ഥമാക്കി. ഏപ്രിൽ 30 മുതൽ ഈ മാസം ഒന്നുവരെ ബംഗളൂരുവിൽ നടന്ന ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ചാണ് മത്സരിച്ചത്.

പന്തളം നിഞ്ച ആൻഡ് കിക്ക്‌ബോക്സിങ് അക്കാദമിയിലാണ് രണ്ടുവർഷമായി പ്രാക്ടീസ് ചെയ്യുന്നത്. പ്രവാസിയായ സുനിൽ കിഴക്കേക്കരയുടെ മകനാണ്. തുമ്പമൺ എം.ജി.എം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്. നിരവധി തവണ സംസ്ഥാനതലത്തിൽ മത്സരങ്ങളിൽ മെഡൽ കരസ്ഥമാക്കിയിട്ടുണ്ട്. നിഞ്ച ആൻഡ് കിക്ക്‌ബോക്സിങ് അക്കാദമി ഇൻസ്‌ട്രക്ടർ മനോജ്‌ കുമാറാണ് പരിശീലനം നൽകുന്നത്. ജൂണിൽ മധ്യപ്രദേശിൽ നടക്കുന്ന നാഷനൽ ചാമ്പ്യൻഷിപ്പിനുള്ള തയാറെടുപ്പിലാണ് എഡ്വിൻ.

Tags:    
News Summary - Thai Championship Gold for Sunil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.