ജർമനിയിൽ നഴ്സിങ് ഒഴിവുകൾ; പരിശീലനകേന്ദ്രം തുറന്നു

പത്തനംതിട്ട: ജർമനിയിലെ വർധിച്ചുവരുന്ന നേഴ്സിങ് മേഖലയിലെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ജർമനി ആസ്ഥാനമായ ഡബ്ല്യു.ബി.എസ് ഇൻർനാഷനൽ ട്രെയിനിങ് സെന്‍റർ എന്ന സ്വകാര്യ സ്ഥാപനം പത്തനംതിട്ടയിൽ പരിശീലനകേന്ദ്രം തുറന്നതായി ബന്ധപ്പെട്ടവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

പത്തനംതിട്ട ഭവൻസ് സ്കൂളിലാണ് സെൻറർ പ്രവർത്തിക്കുന്നത്. ജർമൻ ഭാഷയിൽ എ 1 മുതൽ ബി 1 ലവൽ വരെ സൗജന്യ പരിശീലനവും പരീക്ഷ ചെലവുകളും കേന്ദ്രം വഹിക്കും. ജർമനിയിലുള്ള തൊഴിൽ ദാതാക്കളുമായി നേരിട്ട് ഇൻർവ്യൂ നടത്തുന്നതിന് അവസരം ഏർപ്പെടുത്തും. തെരഞ്ഞെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ, വിസ, യാത്ര ചെലവുകൾ തുടങ്ങിയവ സൗജന്യമാണ്. ബി.എസ്സി, ജനറൽ നഴ്സിങ് കഴിഞ്ഞ 45 വയസ്സ് തികയാത്തവർക്ക് സൗജന്യ പരിശീലനത്തിന് പങ്കെടുക്കാം. ഓൺലൈൻ, ഓഫ്ലൈൻ ക്ലാസുകളുമുണ്ട്. ജർമനിയിൽ മുതിർന്ന പൗരന്മാർക്കുള്ള കേന്ദ്രങ്ങൾ, ആശുപത്രികൾ, ക്ലിനിക്കുകൾ, പുനരധിവാസ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് പ്രധാനമായും ഒഴിവുകൾ. ഫോൺ: 7012390678.

വാർത്തസമ്മേളനത്തിൽ ഡബ്ല്യു.ബി.എസ് ഇൻർനാഷനൽ സി.ഇ.ഒ ഫ്രാങ്ക് സ്റ്റെയിൻ, ഉപദേഷ്ടാവ് ആങ്കെ റൈൻഹോഫർ, ചീഫ് ബിസിനസ് ഓഫിസർ ഡോ. ആരതി സാരാഭായ്, ഡോ. അരുൺ സാരാഭായ്, സജു ജോർജ് എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Nursing vacancies in Germany; The training center was opened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.