പള്ളിപ്പെരുന്നാൾ

പത്തനംതിട്ട: പറക്കോട് സൻെറ്​ പീറ്റേഴ്സ് ആൻഡ്​ സൻെറ്​ പോൾസ് ഓർത്തഡോക്സ് വലിയ പള്ളി പെരുന്നാളും ശതോത്തര രജതജൂബിലിയും 14 മുതൽ 20 വരെ തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച രാവിലെ ഏഴിന് കുർബാനക്കുശേഷം കൊടിയേറ്റ്. 18ന് ഉച്ചക്ക് 1.30ന് ദീപശിഖ പ്രയാണം. വൈ​കീട്ട് 6.15ന് വചനശ്രുശ്രൂഷ, 7.15ന് റാസ. 20ന് രാവിലെ ആറിന് മാർ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതിയൻ കാതോലിക്ക ബാവക്ക് സ്വീകരണം. തുടർന്ന് 6.30ന് കുർബാന, 9.30ന് ശതോത്തര രജത ജൂബിലി സമ്മേളനം മാർ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ഇടവക വികാരി ഫാ. ഉമ്മൻ മട്ടയ്ക്കൽ, ട്രസ്​റ്റി ജോൺ തോമസ്, സെക്രട്ടറി എം. തോമസ്കുട്ടി, കൺവീനർ അജി ഫിലിപ്, തോമസ് വർഗീസ്, ജിത്തു ജെറോം എന്നിവർ പ​െങ്കടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.