സ്വാതന്ത്ര്യദിനാഘോഷം

പന്തളം: പബ്ലിക് ലൈബ്രറിയുടെ സ്വാതന്ത്ര്യദിനാഘോഷത്തിൽ പ്രസിഡന്‍റ്​ എസ്.കെ. വിക്രമൻ ഉണ്ണിത്താൻ പതാക ഉയർത്തി. നഗരസഭ വൈസ് ചെയർപേഴ്സൻ യു. രമ്യ ഉദ്ഘാടനം ചെയ്തു. കുളനട: തുമ്പമൺ താഴം ടാഗോർ ലൈബ്രറിയിൽ പഞ്ചായത്ത്​ അംഗം വി.ബി. സുജിത് ഉദ്​ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്‍റ്​ എ. പൊടിയൻ അധ്യക്ഷതവഹിച്ചു. കീരുകുഴി: നോമ്പിഴി ഗവ. എൽ.പി സ്‌കൂളിൽ ആഘോഷഭാഗമായി 75 ചിത്രങ്ങൾ ഉൾപ്പെടുത്തി സ്വാതന്ത്ര്യത്തി‍ൻെറ വർണങ്ങൾ പേരിൽ ചിത്രപ്രദർശനം സംഘടിപ്പിച്ചു. പന്തളം തെക്കേക്കര പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ എൻ.കെ. ശ്രീകുമാർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. മോദ് കുരമ്പാല ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തു. ചിത്രകലാകാരൻ മനു ഒയാസിസി‍ൻെറ 75 ചിത്രങ്ങളാണ് പ്രദർശനത്തിന് ഒരുക്കിയത്. പന്തളം: കെ.പി.സി.സി ന്യൂനപക്ഷ വകുപ്പ് ജില്ല കമ്മിറ്റിയുടെ സ്വാതന്ത്ര്യ ദിനാഘോഷം ജില്ല ചെയർമാൻ ഷാജി കുളനട ഉദ്​ഘാടനം ചെയ്തു. ജില്ല വൈസ് ചെയർമാൻ സലീം പെരുനാട് അധ്യക്ഷതവഹിച്ചു. മങ്ങാരം: മുട്ടാർ റെസി. അസോസിയേഷൻ രക്ഷാധികാരി അബ്ദുസ്സലാം പതാക ഉയർത്തി. വൈസ് പ്രസിഡന്‍റ്​ നുജുമുദ്ദീൻ അധ്യക്ഷതവഹിച്ചു. പന്തളം: മങ്ങാരം ചൈതന്യ റെസി. അസോസിയേഷന്റെ അസോ. രക്ഷാധികാരി കെ.എച്ച്. ഷിജു ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ്​ എം. വിശ്വനാഥൻ അധ്യക്ഷതവഹിച്ചു. പന്തളം: മങ്ങാരം ഗ്രാമീണ വായനശാലയിലെ നഗരസഭ കൗൺസിലർ രത്നമണി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.ഡി. ശശിധരൻ അധ്യക്ഷതവഹിച്ചു. പന്തളം: മങ്ങാരം ഗവ. യു.പി സ്‌കൂളിൽ സോഷ്യൽ സയൻസ് ക്ലബ് 75 സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രങ്ങളുടെയും ജീവചരിത്രത്തി‍ൻെറയും പ്രദർശനം നടത്തി. ചിത്രകാരൻ പന്തളം വിജയകുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ്​ കെ.എച്ച്. ഷിജു അധ്യക്ഷതവഹിച്ചു. പ്രഥമാധ്യാപിക ജിജി റാണി ദേശീയപതാക ഉയർത്തി. പന്തളം: എമിനൻസ് പബ്ലിക് സ്‌കൂളിൽ മാനേജർ എലിസബത്ത് ജോസും പ്രിൻസിപ്പൽ ഡെ.ബി. സന്തോഷും ചേർന്ന് പതാകയുയർത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.