പ്രവേശനോത്സവം

കോന്നി: റിപ്പബ്ലിക്കൻ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു. ശതാബ്ദിയുടെ നിറവിലേക്ക് പ്രവേശിച്ച വിദ്യാലയത്തിൽ നവാഗതരായെത്തിയ കുട്ടികളും രക്ഷിതാക്കളും ചേർന്ന് 100 ദീപങ്ങൾ തെളിച്ച ചടങ്ങ് വേറിട്ടതായി. 2022-27 അക്കാദമിക കാലഘട്ടത്തിലേക്കുള്ള മാസ്റ്റർപ്ലാൻ പ്രകാശനവും ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിച്ചു. പഞ്ചായത്ത്​ അംഗം സിന്ധു സന്തോഷ്, പി.ടി.എ പ്രസിഡന്‍റ്​ മനോജ് പുളിവേലിൽ, സ്കൂൾ മാനേജർ എൻ. മനോജ്, പ്രിൻസിപ്പൽ ആർ. സുനിൽ, എസ്. സന്തോഷ്​ കുമാർ, ഹെഡ്മിസ്ട്രസ് കെ.എസ്. ലീന, നാടക സാംസ്കാരിക പ്രവർത്തകൻ കൊടുമൺ ഗോപാലകൃഷ്ണൻ, ആർ. സുരേഷ് കുമാർ, ആർ. ശ്രീകുമാർ എന്നിവർ സംസാരിച്ചു. അടൂർ: കരുവാറ്റ ഗവ. മോഡൽ എൽ.പി സ്കൂളിൽ പ്രവേശനോത്സവത്തോടനുബന്ധിച്ച് ഡി.വൈ.എഫ്.ഐ വടക്ക് മേഖല കമ്മിറ്റി നേതൃത്വത്തിൽ പഠനോപകരണങ്ങൾ നൽകി. പി.ബി. ഹർഷകുമാർ ഉദ്‌ഘാടനം ചെയ്തു. ലിജു സ്കറിയ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.