കോന്നി: മൂഴിയാറിലെ 46 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് പുനരധിവാസത്തിന് സ്ഥലം ഒരുക്കുമെന്ന് മന്ത്രി ഒ.ആര്. കേളു. മൂഴിയാറിലെ മലമ്പണ്ടാരം കുടുംബങ്ങളുടെ പുനരധിവാസം സംബന്ധിച്ച് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കെ.എസ്.ഇ.ബിയുടെ കൈവശമുള്ള വനം വകുപ്പിന്റെ നാല് ഏക്കര്‍ ഭൂമി ലഭ്യമാക്കും.
പട്ടികവര്‍ഗ വകുപ്പും കെ.എസ്.ഇ.ബിയും വനംവകുപ്പും ഇത് സംബന്ധിച്ച് ഉടൻ കരാറിലെത്തും. വര്‍ഷങ്ങളായി വനാന്തരത്തില്‍ താമസിക്കുന്ന പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ഉപജീവനവും അടിസ്ഥാന സൗകര്യവും വകുപ്പ് ഉറപ്പാക്കും. നിലവില്‍ ശബരിഗിരി പദ്ധതിയോടനുബന്ധിച്ച് കെ.എസ്.ഇ.ബിയുടെ കൈവശമുള്ള ഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് വീട്, കുടിവെള്ളം, വൈദ്യുതി തുടങ്ങി അടിസ്ഥാന സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. യോഗത്തിന് മുമ്പ് മന്ത്രി സ്ഥലം സന്ദര്‍ശിച്ചു.
മൂഴിയാറിൽ പട്ടികജാതി-വർഗ വികസനമന്ത്രി ഒ.ആർ. കേളുവിന്റെ നേതൃത്വത്തിൽ നടന്ന യോഗം
വനവകാശ നിയമപ്രകാരം 38 കുടുംബങ്ങള്‍ക്ക് ലഭിച്ച ഒരേക്കര്‍ ഭൂമിയും ഉടന്‍ കൈമാറും.മൂഴിയാര്‍ കെ.എസ്.ഇ.ബി ഇന്സ്പെക്ഷന് ബംഗ്ലാവില്‍ ചേര്‍ന്ന യോഗത്തില്‍ കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ, കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍, പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ. മിഥുന് പ്രേംരാജ്, സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്. പ്രമോദ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.