പത്തനംതിട്ട: ഉത്സവത്തോടനുബന്ധിച്ച് നാടൻപാട്ട് പരിപാടിക്കിടെ, പ്രശ്നമുണ്ടാക്കിയത് ചോദ്യം ചെയ്ത പൊലീസുകാർക്കുനേരെ കയ്യേറ്റത്തിന് മുതിർന്ന യുവാവിനെ പിടികൂടി. പന്തളം മുടിയൂർക്കോണം പുന്നത്താറ്റ് വിനോദ് ഭവനത്തിൽ വിനോദ് (41) ആണ് അറസ്റ്റിലായത്.
മുടിയൂർക്കോണം ധർമശാസ്ത ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നാടൻപാട്ട് പരിപാടി നടക്കുമ്പോൾ പ്രശ്നമുണ്ടാക്കിയത് ചോദ്യം ചെയ്തതാണ് ഇയാളെ പ്രകോപ്പിച്ചത്. പൊലീസിനോട് തട്ടിക്കയറുകയും പിടിച്ചുതള്ളി ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്.
വ്യാഴാഴ്ച രാത്രി പന്ത്രണ്ടിന് ശേഷമാണ് സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ മനോജിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് നേരെയായിരുന്നു കയ്യേറ്റശ്രമം. നാടൻ പാട്ട് പരിപാടിക്കിടെ പ്രശ്നമുണ്ടായപ്പോൾ ഉദ്യോഗസ്ഥർ നിയന്ത്രിക്കാൻ ശ്രമിച്ചപ്പോഴാണ് ക്ഷുഭിതനായ വിനോദ് പൊലീസിന് നേരേ തിരിഞ്ഞത്.
എസ്.ഐയുടെ നേതൃത്വത്തിൽ, എ.എസ്.ഐ രാജു, സി.പി.ഒമാരായ അൻസാജു, അരുൺ എന്നിവരടങ്ങിയ സംഘം ഇയാളെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. പൊലീസ് ഇൻസ്പെക്ടർ ടി.ഡി. പ്രജീഷിന്റെ നിർദേശപ്രകാരം കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. തുടർ നടപടികൾക്കുശേഷം ജാമ്യത്തിൽ വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.