പത്തനംതിട്ട: കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ഓക്സിലറി ഗ്രൂപ്പുകൾ വിപുലീകരിക്കുന്നതിനും പുന: സംഘടിപ്പിക്കുന്നതിനും വേണ്ടി സ്പെഷ്യൽ ഓക്സെല്ലോ ക്യാമ്പയിനുകൾ സംഘടിപ്പിക്കുന്നു. കുടുംബശ്രീ ഓക്സിലറി നവകേരളത്തിന്റെ യുവശക്തി എന്നതാണ് ടാഗ് ലൈൻ. വാർഡ്, പഞ്ചായത്ത് തലങ്ങളിലും ഓക്സിലറി ഗ്രൂപ്പുകളുടെ കൺസോർട്യങ്ങൾ രൂപീകരിക്കും. കുടുംബശ്രീ വഴി നൂതനമായ ബിസിനസ് സംരംഭങ്ങൾ ആരംഭിക്കാനും അവയിലൂടെ വരുമാനം ഉണ്ടാക്കാനും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളെ പ്രാപ്തരാക്കുക എന്നതും കാമ്പയിൻ ലക്ഷ്യമിടുന്നു.
എല്ലാ സി. ഡി.എസ്കളിലും പരമാവധി ഓക്സിലറി ഗ്രൂപ്പുകൾ രൂപവത്കരിക്കുക, നിലവിലുള്ള ഗ്രൂപ്പുകളുടെ പുനസ്സംഘടന, ശാക്തീകരണം എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. ഇതിനായി സി.ഡി.എസുകളുടെ നേതൃത്വത്തിൽ എല്ലാ അയൽക്കൂട്ടങ്ങളുടെയും പരിധിയിൽ വരുന്ന 18 മുതൽ 40 വയസ്സ് വരെ പ്രായമുള്ള യുവതികളുടെ ഡേറ്റ ശേഖരണം മൈക്രോ ലെവൽ മാപ്പിങ്ങിലൂടെ ഇതിനോടകം പൂർത്തിയാക്കി.
ജനപ്രതിനിധികൾ, സി .ഡി. എസ്അംഗങ്ങൾ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ, എ. ഡി. എസ് അംഗങ്ങൾ, അയൽക്കൂട്ടംഗങ്ങൾ എന്നിവരെ ഉൾപ്പെടുത്തി വാർഡ് തലത്തിൽ ഗൃഹ സന്ദർശനത്തിനായി പ്രത്യേക സ്ക്വാഡുകൾ രൂപീകച്ച് പ്രവർത്തനം നടത്തി വരുന്നു. റോഡ്ഷോ, തെരുവ് നാടകം, ഫ്ലാഷ് മൊബ് പ്രസംഗങ്ങൾ, ടോക്ക് ഷോകൾ വിജയ ഗാഥകളുടെ പ്രദർശനം തുടങ്ങിയവ സി ഡി എസ്, ബ്ലോക്ക് തലങ്ങളിൽ പൊതു ഇടങ്ങളിൽ സംഘടിപ്പിക്കും.
ഓക്സിലറി ഗ്രൂപ്പ് രൂപീകരിക്കുന്നതിനൊപ്പം, മികച്ച തൊഴിലവസരങ്ങളും വരുമാനവും നൽകിക്കൊണ്ട് അംഗങ്ങൾക്ക് സുസ്ഥിര സാമ്പത്തിക വികസനം കൈവരിക്കാൻ സഹായിക്കുക , ഇതിന്റെ ഭാഗമായി, പ്രാദേശിക ബിസിനസ് മോഡലുകളെക്കുറിച്ച് പഠിക്കാനും നൂതന സംരംഭങ്ങൾ ആരംഭിക്കാനുമുള്ള അവസരങ്ങൾ അവർക്ക് നൽകും. ഇതോടൊപ്പം, ആവശ്യമായ തൊഴിൽ നൈപുണ്യ പരിശീലനവും സാമ്പത്തിക സഹായവും നൽകും. വിജ്ഞാന മേഖലയിലെ തൊഴിലവസരങ്ങളും പരമാവധി പ്രയോജനപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.