പത്തനംതിട്ട: കുടുംബശ്രീ-വിജ്ഞാനകേരളം ‘ഹയർ ദ ബെസ്റ്റ്’ പദ്ധതിയുടെ ഭാഗമായി പുളിക്കീഴ്, ഇലന്തൂര്‍, റാന്നി ബ്ലോക്ക് പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ തൊഴില്‍ മേളകള്‍ സംഘടിപ്പിച്ചു. പരുമല പമ്പ ഡി.ബി. കോളജ്, കാരംവേലി എസ്.എൻ.ഡി.പി എച്ച്.എസ്.എസ്, റാന്നി വൈക്കം ഗവ.യു.പി സ്കൂൾ എന്നിവിടങ്ങളിലായിരുന്നു മേളകൾ. 70 കമ്പനികൾ പങ്കെടുത്ത മൂന്ന് തൊഴിൽ മേളകളിലായി 375 ഉദ്യോഗാർഥികൾ പങ്കെടുത്തു. 2000 ഒഴിവുകളാണ് ആകെ ഉണ്ടായിരുന്നത്. ഇതിനായി മൂന്ന് മേളകളിലുമായി 520 അഭിമുഖം നടന്നു. ഇതിൽ 103 പേരെ തെരഞ്ഞെടുത്തു. 267 പേരെ അടുത്ത ഘട്ടത്തിലേക്ക് ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു.
മേളയുടെ ഉദ്ഘാടനം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അനു നിർവഹിച്ചു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോമൻ താമരച്ചാലിൽ അധ്യക്ഷത വഹിച്ചു. കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് പ്രഫ. എം.എസ്. ഉണ്ണി, വിജ്ഞാന കേരളം ജില്ല മിഷൻ കോർഡിനേറ്റർ ബി. ഹരികുമാർ എന്നിവർ പദ്ധതി വിശദീകരണം നടത്തി. ഡി.ബി കോളജിലെ പ്ലേസ്മെന്റ് ഓഫിസർ കിഷോർ ആര്, സ്കിൽ സെന്റർ എക്സിക്യൂട്ടീവ് മെമ്പർ ദീപ.എസ്. നായർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം. ഷീന മോൾ എന്നിവർ പങ്കെടുത്തു.
റാന്നി വൈക്കം ഗവ യു.പി സ്കൂളിൽ നടന്ന തൊഴില്‍ മേള അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ കുടുംബശ്രീ മിഷൻ ഡി.എം. സി.എസ്.ആദില അധ്യക്ഷത വഹിച്ചു. റാന്നി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. ഫൈസൽ മുഖ്യ പ്രഭാഷണം നടത്തി. റാന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. പ്രകാശ്, വിജ്ഞാന കേരളം പി.എം.യു അംഗം എ.റ്റി. സതീഷ്, ഹെഡ് മാസ്റ്റർ സി.പി. സുനിൽ എന്നിവർ സംസാരിച്ചു. വിജ്ഞാന കേരളം പ്രോഗ്രാം മാനേജർ ഡോ. എ. ശ്രീകാന്ത് സ്വാഗതവും ജോബ് സ്റ്റേഷൻ ഇൻ ചാർജ് ശ്രീലക്ഷ്മി നന്ദിയും പറഞ്ഞു.
കാരംവേലി എസ്.എന്‍.ഡി.പി ഹയര്‍ സെക്കന്‍ഡറി സ്കൂളിൽ നടന്ന തൊഴില്‍ മേള ജില്ല പഞ്ചായത്തംഗം ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാ ദേവി അധ്യക്ഷത വഹിച്ചു. വിജ്ഞാന കേരളം പി.എം.യു അംഗമായ അജിത് കുമാർ മുഖ്യ പ്രഭാഷണം നടത്തി. കെ.സി. രാജഗോപാൽ, ആതിര ജയൻ, ജിജി ചെറിയാൻ മാത്യു, മല്ലപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് മിനി, സജീവ്, അനിൽ, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ, ബ്ലോക്ക് സെക്രട്ടറി അനിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.