കോന്നി കരിയാട്ടത്തിന്റെ ഭാഗമായി സീതത്തോട്ടിൽ നടന്ന കയാക്കിങ് െഫസ്റ്റ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഫ്ലാഗ് ഓഫ് ചെയ്യുന്നു
കോന്നി: കോന്നി കരിയാട്ടത്തിന്റെ ഭാഗമായി സീതത്തോട്ടിൽ കയാക്കിങ് മത്സരം നടത്തി. സീതത്തോട് മാർക്കറ്റ് ജങ്ഷനോട് ചേർന്ന കടവിൽ രാവിലെ 10ന് നടന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ കയാക്കിങ് െഫസ്റ്റ് ഫ്ലാഗ് ഓഫ് ചെയ്തു. കെ.യു. ജനീഷ് കുമാർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ജില്ല ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പ്രഫാദ് അധ്യക്ഷതവഹിച്ചു.
സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. പ്രമോദ്, ജില്ല പഞ്ചായത്ത് അംഗം ലേഖ സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. സുജ, മുൻ ബ്ലോക്ക് പ്രസിഡന്റ് എം.എസ്. രാജേന്ദ്രൻ, സി.പി.ഐ കോന്നി മണ്ഡലം സെക്രട്ടറി ദീപു കുമാർ എന്നിവർ സംബന്ധിച്ചു. വൈകീട്ട് അഞ്ചിന് ചേർന്ന പൊതുസമ്മേളനം കെ.യു. ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
കയാക്കിങ് ഫെസ്റ്റ് വിജയികളുടെ സമ്മാനദാനവും സീതത്തോട് പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിൽ ആരംഭിച്ച സെൻട്രിയൽ ബസാർ ഗ്രൂപ് ശാഖയുടെ ഉദ്ഘാടനവും എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. പ്രമോദ് അധ്യക്ഷതവഹിച്ചു. കയാക്കിങ് വിജയികൾക്ക് നടി നവ്യ നായർ സമ്മാനങ്ങൾ വിതരണം ചെയ്തു. സെൻട്രിയൽ ബസാറിന്റെ ഉദ്ഘാടനം സിനിമ താരം ഗിന്നസ് പക്രു ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.