കടമ്പനാട് വില്ലേജ് ഓഫീസർ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

അടൂർ: കടമ്പനാട് വില്ലേജ് ഓഫീസർ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ. പള്ളിക്കൽ പയ്യനല്ലൂർ ഇളംപള്ളിൽ കൊച്ചുതുണ്ടിൽ കുഞ്ഞുകുഞ്ഞിന്റെ മകൻ മനോജാണ്(42) മരിച്ചത്. ജോലിസ്ഥലത്തെ മാനസിക സമ്മർദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നി​ഗമനം. ഇന്ന് രാവിലെ 10 മണിയോടെയാണ് മനോജിനെ കിടപ്പുമുറിയിലെ ഫാനിൽ മുണ്ടിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വീട്ടുകാർ കെട്ട് അറുത്ത് തൊട്ടടുത്തുള്ള സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറെത്തി പരിശോധിച്ച ശേഷം മരണം സ്ഥിരീകരിക്കുകയായിരുന്നു.

മനോജിന്റെ ഭാര്യ ശൂരനാട് എൽ.പിസ്‌കൂളിലെ ടീച്ചറാണ്. ഇവർ സ്‌കുളിലേക്ക് പോയതിന് ശേഷമാണ് മനോജ് ജീവനൊടുക്കിയത്. ഭാര്യയ്ക്കും മകൾക്കും ഭാര്യാപിതാവിനും അനിയത്തിക്കുമൊപ്പമാണ് മനോജ് താമസിച്ചിരുന്നത്. ഇതിനു മുൻപ് ആറന്മുള വില്ലേജ് ഓഫീസർ ആയിരുന്ന മനോജ് അടുത്തിടെയാണ് കടമ്പനാട് വില്ലേജ് ഓഫീസർ ആയി ചുമതലയേറ്റത്. കുറിപ്പെഴുതി വച്ചശേഷമാണ് മനോജ് ജീവനൊടുക്കിയതെന്നും ഇതിൽ ചിലർക്കെതിരേ പരാമർശമുണ്ടെന്നുമാണ് റിപ്പോർട്ട്. അതേസമയം കുറിപ്പ് പൊലീസ് വെളിപ്പെടുത്തുന്നില്ലെന്നും ആരോപണമുണ്ട്. 

Tags:    
News Summary - Kadambanad village officer committed suicide; probe on

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.