അടൂർ: പ്രക്കാനം മണ്ണിൽപറമ്പിൽ വരദരാജനും കുടുംബവും ഇനി പുതുവെളിച്ചത്തിൽ. ഇലവുംതിട്ട ജനമൈത്രി പൊലീസ് നേതൃത്വത്തിലുള്ള ഭവന സന്ദർശനത്തിനിടെയാണ് ദുരവസ്ഥ ബീറ്റ് ഓഫിസർ അൻവർഷയുടെ ശ്രദ്ധയിൽപെട്ടത്.
ഹൃദ്രോഗിയായ വരദരാജൻ മൂന്ന് വർഷമായി ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ്. നാലു മക്കളും ഭാര്യയുമടങ്ങുന്ന കുടുംബം ഓലമേഞ്ഞ മൺഭിത്തിയുള്ള ഒറ്റമുറി വീട്ടിലാണ് 16 വർഷമായി താമസം.
മെണ്ണണ്ണ വിളക്കിെൻറ വെളിച്ചത്തിൽ ഡിഗ്രിക്കും പ്ലസ് വണ്ണിനും പഠിക്കുന്ന മക്കളുടെ പഠനകാര്യവും ബുദ്ധിമുട്ടിലാണ്. സി.ഐ എം.ആർ. സുരേഷിെൻറ നിർദേശപ്രകാരം വീട് വൈദ്യുതീകരണം ഉൾെപ്പടെ എല്ലാ സഹായവും പൊലീസ് നൽകി. കെ.എസ്.ഇ.ബി പത്തനംതിട്ട അസി. എൻജിനീയർ അൻഷാദ്, ഓവർസിയർ രഘു എന്നിവർ വൈദ്യുതി എത്തിക്കുന്നതിൽ നേതൃത്വം നൽകി. എസ്.ഐമാരായ അശോക് കുമാർ, മാത്യു കെ. ജോർജ്, ആർ. പ്രശാന്ത്, എസ്. അനൂപ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.