സ്വാതന്ത്ര്യദിന സദസ്സ് പാർട്ടി സംസ്ഥാന സെക്രട്ടറി ഡോ. അൻസാർ അബൂബക്കർ ഉദ്ഘാടനം ചെയ്യുന്നു

‘പൗരത്വം തന്നെയാണ് സ്വാതന്ത്ര്യം’; സ്വാതന്ത്ര്യദിന സദസ്സ് സംഘടിപ്പിച്ചു

പത്തനംതിട്ട: വെൽഫെയർ പാർട്ടിയുടെ ആഭിമുഖ്യത്തിൽ ‘പൗരത്വം തന്നെയാണ് സ്വാതന്ത്ര്യം’ തല​ക്കെട്ടിൽ ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിന സദസ്സ് സംഘടിപ്പിച്ചു. പാർട്ടി സംസ്ഥാന സെക്രട്ടറി ഡോ. അൻസാർ അബൂബക്കർ ഉദ്ഘാടനം ചെയ്തു. പാർട്ടി ജില്ല പ്രസിഡൻ്റ് ഷാജി റസാക്ക് അധ്യക്ഷത വഹിച്ചു.

മുൻ ജില്ല ജഡ്ജ് ഇ.എം. മുഹമ്മദ് ഇബ്രാഹിം മുഖ്യപ്രഭാഷണം നിർവഹിച്ചു. ഫ്രണ്ട്സ് ഫോറം ചെയർമാൻ പി.എ യഹ്‌യ, റഷീദ് മൗലവി, (പെരിങ്ങമ്മല മഹല്ല് ഇമാം) അനിൽ ജേക്കബ്, ഷാജി ആലപ്ര (മദീന മസ്ജിദ് ഇമാം), ഷാനവാസ് പെരിങ്ങമല (വ്യാപാരി കോൺഗ്രസ് ജില്ല പ്രസിഡൻ്റ്.),  യൂസഫ് ചുങ്കപ്പാറ, മാജിദ അടൂർ, സിന്ധു ചെറുകോൽപ്പുഴ, ഫർഹാന ജബ്ബാർ, നഹാസ് പത്തനംതിട്ട എന്നിവർ സംസാരിച്ചു.  ജില്ല ജനറൽ സെക്രട്ടറി മാജിദ അടൂർ സ്വാഗതവും കെ.എസ്. സുബൈർ നന്ദിയും പറഞ്ഞു.


Tags:    
News Summary - Independence Day celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.