Posted On
date_range Updated On
date_range കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് പരിക്ക്
പന്തളം: കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് പരിക്ക്. പന്തളം കടയക്കാട് തെങ്ങനാ മുകടിയിൽ വാടകക്ക് താമസിക്കുന്ന പൂഴിക്കാട് സബിൻ മൻസിൽ ഷാജഹാെൻറ ഭാര്യ ലുബൈന ബീവിയെയാണ് (42) കാട്ടുപന്നി ആക്രമിച്ചത്.
പന്തളം മെഡിക്കൽ മിഷൻ ജങ്ഷനിൽനിന്ന് കടയക്കാട് ഭാഗത്തേക്ക് പോകുന്ന വഴിയിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയാണ് പന്നി വീട്ടമ്മയെ കുത്തിവീഴ്ത്തിയത്. നടന്നുപോവുകയായിരുന്നു ഇവർ. ലുബൈന ബീവിയുടെ വലതുകാലിൽ 20ഓളം മുറിവുണ്ട്. ഇവരെ സമീപവാസികൾ ചേർന്ന് പന്തളം സി.എം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.