വടശ്ശേരിക്കര പുതുശ്ശേരിമലയിലുണ്ടായ തീപിടിത്തം
വടശ്ശേരിക്കര: കാട്ടിലും നാട്ടിലും തീപടരുന്നതിൽ ആശങ്കയൊഴിയാതെ മലയോര മേഖല. വേനൽച്ചൂട് കനത്തതോടെ വനമേഖലയിലും റബർ തോട്ടങ്ങളിലും പുരയിടങ്ങളിലും തീപിടിത്തം പതിവാകുകയാണ്. സമീപ ദിവസങ്ങളിൽ വടശ്ശേരിക്കര പുതുശ്ശേരിമല, പെരുനാട് പ്രദേശങ്ങളിൽ പുരയിടത്തിലും റബർ തോട്ടങ്ങളിലും തീ പടർന്നുപിടിച്ചു. ഇതിൽ പലസ്ഥലത്തും ഫയർ ഫോഴ്സും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് തീകെടുത്തിയത്.
ഇതിനിടെ പെരുനാട് ബഥനിമലയിലെ സർക്കാർ ഭൂമിയിൽ സാമൂഹികവിരുദ്ധർ തീയിട്ടതായി പറയപ്പെടുന്നു. ഉച്ചവെയിൽ സമയത്തും രാത്രിയിലുമൊക്കെ പടർന്നുപിടിക്കുന്ന തീ നിമിഷ നേരംകൊണ്ട് വ്യാപിക്കും. കനത്ത ചൂടുകാരണം കൃഷിഭൂമിയും വിളകളും കരിഞ്ഞുണങ്ങി നിൽക്കുന്നതിനാൽ ഒരു തീപ്പൊരിപോലും വലിയ നാശം വിതക്കും.
മുൻകാലങ്ങളിൽ വനം വകുപ്പ് ജനവാസമേഖലക്ക് സമീപത്തെ വനാതിർത്തികളിൽ ഫയർ ലൈൻ തെളിച്ചു സംരക്ഷിക്കുന്ന പതിവുണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ കുറേക്കാലമായി ഇത് നടക്കുന്നില്ല. അതിനാൽ കാട്ടുതീ നാട്ടിലേക്കും കൃഷിയിടത്തിലും പടർന്നു പിടിക്കാനുള്ള സാഹചര്യവും കൂടുതലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.