കനത്ത മഴ: പത്തനംതിട്ട കുറ്റൂരിൽ അങ്കണവാടി കെട്ടിടത്തിന്റെ ചുറ്റുമതിൽ ഇടിഞ്ഞു

തിരുവല്ല (പത്തനംതിട്ട): കനത്ത മഴയെ തുടർന്ന് കുറ്റൂരിൽ അങ്കണവാടി കെട്ടിടത്തിന്റെ ചുറ്റുമതിൽ ഇടിഞ്ഞു. കുറ്റൂർ പാണ്ടിശ്ശേരി ഭാഗത്ത് പ്രവർത്തിക്കുന്ന 45-ാം നമ്പർ അംഗൻവാടി കെട്ടിടത്തിന്റെ പിൻവശത്തെ മതിലാണ് വെള്ളിയാഴ്ച രാത്രിയോടെ ഭാഗികമായി ഇടിഞ്ഞത്.

40 അടിയോളം താഴ്ചയുള്ള പാറക്കുളത്തിന്റെ മുകളിലായാണ് അങ്കണവാടി പ്രവർത്തിക്കുന്നത്. ബാക്കിയുള്ള ചുറ്റുമതിലും ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. അങ്ങനെ സംഭവിച്ചാൽ അത് അംഗൻവാടി കെട്ടിടത്തിന് ഭീഷണിയാവും.

Tags:    
News Summary - Heavy rains: The wall of an Anganwadi building collapsed in Kuttoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.