പന്തളം: എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നടക്കുന്ന നിയമനത്തിനെ ഉത്തരവുകൾ നടപ്പാക്കുന്നില്ലെന്ന് വ്യാപക പരാതി.മൂന്നു വർഷമായി ജില്ലയിലെ വിവിധ വകുപ്പിലേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമന ഉത്തരവുകൾ പലതും ലഭിക്കുന്നുണ്ടെങ്കിലും നിയമനങ്ങൾ പലതും മുറപോലെ നടക്കുകയാണ്. ജില്ലയിലെ ആരോഗ്യ വകുപ്പ്, കോടതി, വനം വകുപ്പ്, തുടങ്ങിയ ഓഫിസുകളിലെ ഒഴിവുകളിലേക്ക് നിരവധി നിയമനങ്ങൾ നടന്നെങ്കിലും എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി അറിയിപ്പുകിട്ടിയ ഉദ്യോഗാർഥികൾ ആർക്കും നിയമനം ലഭിച്ചിട്ടില്ല.
ഏറ്റവും കൂടുതൽ നിയമനം നടന്നത് ആരോഗ്യ വകുപ്പിലാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് ജില്ലയിലെ അഞ്ച് എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് 40ഓളം പേരെയാണ് അഭിമുഖത്തിന് അറിയിപ്പ് കിട്ടിയത്. ഭരണകക്ഷിയുടെ ജില്ല നേതൃത്വം നൽകുന്ന നിർദേശങ്ങൾ മാത്രമേ ജോലി ലഭിക്കാൻ മാനദണ്ഡമായി വകുപ്പ് മേധാവികൾ കാണുന്നത്.
ദേശീയ ആരോഗ്യ ദൗത്യത്തിലെ (എൻ.എച്ച്.എം) നിയമനങ്ങൾ ജില്ലയിലും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നടന്നില്ല. ആരോഗ്യ കേരളം പദ്ധതിയിൽ വീണ്ടും കരാർ നിയമനത്തിന് അധികൃതർ നടപടി തുടങ്ങി. ഡോക്ടർ, സ്റ്റാഫ് നഴ്സ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ഫാർമസിസ്റ്റ്, അക്കൗണ്ടന്റ് കം ഡി.ഇ.ഒ എന്നീ നിയമനങ്ങളുടെ എഴുത്തുപരീക്ഷ അടുത്ത ദിവസങ്ങളിൽ നടത്തും. ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റ് പരിശോധന കഴിഞ്ഞു.
ഡോക്ടറെ നിയമിക്കുന്നത് എൻ.എച്ച്.എം ഓഫിസിലും മറ്റുള്ളവരെ മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ്. എൻ.എച്ച്.എമ്മിലെ നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാക്കുമെന്നാണു കഴിഞ്ഞ ദിവസം മന്ത്രി വി. ശിവൻകുട്ടി പറഞ്ഞത്.മറ്റു തരത്തിലുള്ള നിയമനങ്ങൾ ഗൗരവത്തോടെ കാണുന്നെന്നും ഇക്കാര്യം ആരോഗ്യ, തദ്ദേശഭരണ വകുപ്പുകൾക്കു നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.