ആനച്ചി​ത്രങ്ങളുടെ ആൽബവുമായി എം.എം. ജോസഫ്

ഇന്ന്​ ലോക ഗജദിനം; ആന ആൽബവുമായി അധ്യാപകൻ

പത്തനംതിട്ട: ലോക ഗജദിനത്തിൽ ആന ആൽബവുമായി ഒരു അധ്യാപകൻ. ദിനപത്രങ്ങളിൽ കഴിഞ്ഞ കാലങ്ങളിൽ വന്നിട്ടുള്ള ആന വാർത്തകളുടെയും ചിത്രങ്ങളുടെയും വലിയൊരു ശേഖരം സ്വന്തമായുള്ള അധ്യാപകനായ എം.എം. ജോസഫ് മേക്കൊഴൂർ ആണ്​ ഇവയെല്ലാം ചേർത്ത്​ ആൽബങ്ങൾ തയാറാക്കിയിരിക്കുന്നത്​.

പത്തനംതിട്ട തൈക്കാവ് ഗവ.ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനാണി​േപ്പാൾ ജോസഫ്. 40 വർഷത്തെ അയ്യായിരത്തിലധികം ചിത്രങ്ങൾ 35 ആൽബങ്ങളിലായി സൂക്ഷിച്ചിരിക്കുന്നു. എല്ലാ ചിത്രങ്ങളും കാണാനും പഠിക്കാനും ഒരു പ്രത്യേക രീതിയിലാണ് ആൽബങ്ങൾ നിർമിച്ചിരിക്കുന്നത്‌. ചാർട്ട്​ പേപ്പറുകൾ മടക്കിയുണ്ടാക്കിയ ആൽബങ്ങൾ അനായാസേന നിവർത്തിയിടാൻ പാകത്തിലുള്ളതാണ്. ഓരോ ഗജവാർത്തകളും ഏതു ദിനത്തിലെ വാർത്തയാണെന്ന്‌ എഴുതി സൂക്ഷിച്ചിരിക്കുന്നത് പിന്നീടുള്ള റഫറൻസിന്​ സഹായിക്കും.

അധ്യാപക ജീവിതത്തി​െൻറ പ്രാരംഭകാലം ചെലവിട്ട നിലമ്പൂരുമായുള്ള ബന്ധത്തിൽനിന്നാണ് ഈയൊരു ഹോബിയുടെ തുടക്കം. നിലമ്പൂർ കാടുകൾ ആനകൾക്ക്​ പ്രശസ്തമാണ്​. അതിനാൽ ആന വാർത്തകളും ധാരാളമായി കിട്ടുമായിരുന്നു. ദിനങ്ങളുടെ പ്രാധാന്യത്തെപ്പറ്റി 'ദിനവിജ്ഞാനകോശം' എന്ന റഫറൻസ് പുസ്​തകവും രചിച്ചിട്ടുണ്ട്​. ഇനിയും ആന വാർത്തകൾ ഉൾ​െപ്പടുത്തി ഗജവിജ്ഞാനകോശം രചിക്കാനുള്ള തയാറെടുപ്പിലുമാണ്. തപാൽ സ്​റ്റാമ്പുശേഖരണവും അദ്ദേഹത്തി​െൻറ ഹോബിയാണ്. 

Tags:    
News Summary - elephant day; teacher with elephant album

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.