Posted On
date_range Updated On
date_range കലാമാമാങ്കത്തെ വരവേൽക്കാൻ മൈലപ്ര ഒരുങ്ങി
പത്തനംതിട്ട : ഈ വർഷത്തെ ജില്ല കലോത്സവത്തെ വരവേൽക്കാൻ മൈലപ്ര ഒരുങ്ങുന്നു. ഒന്നാം വേദിയായ മൗണ്ട് ബഥനിയിൽ കലാ പ്രതിഭകളെ സ്വീകരിക്കാൻ സ്വാഗത ഗാനം ഒരുക്കുന്നു. മൈലപ്ര മൗണ്ട് ബഥനി സ്കൂൾ മാനേജർ ഫാ. തോമസ് പ്രശാന്താണ് സ്വാഗതഗാന രചന നിർവഹിച്ചിരിക്കുന്നത്.
മൈലപ്ര മൗണ്ട് ബഥനി സ്കൂൾ സംഗീത അധ്യാപകൻ രാഗേഷ് പി. രഘുനാഥാണ് സംഗീത സംവിധാനം. വിൽസൺ പൂങ്കാവ് ഓർക്കസ്ട്ര കൈകാര്യം ചെയ്യുന്ന ഗാനത്തിന്റെ പരിശീലനം മൗണ്ട് ബഥനിയിലെ വിദ്യാർത്ഥികൾ തുടങ്ങിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.