പന്തളം: പശ്ചിമബംഗാൾ സ്വദേശിക്കയച്ച പാർസൽ മേൽവിലാസക്കാരന് ലഭിച്ചില്ലെന്ന പരാതിയിൽ തപാൽ വകുപ്പ് നഷ്ടപരിഹാരം നൽകാൻ നിർദേശം.
പാർസൽ അയച്ച പന്തളം, തോന്നല്ലൂർ, അഫ്രിൻ നിവാസിൽ ഹാരിസിന് 11,800 രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് നിർദേശം. ബംഗാളിലെ സുഹൃത്തിന് 8000 രൂപയുടെ മൊബൈൽ ഫോൺ പന്തളം പോസ്റ്റ് ഓഫിസിൽനിന്ന് ഹാരിസ് പാർസലായി അയച്ചിരുന്നു. 2018 ഒക്ടോബർ 22ന് അയച്ച പർസൽ ഇൻഷ്വർ ചെയ്തിരുന്നതുമാണ്.
പലതവണ അന്വേഷിച്ചെങ്കിലും വ്യക്തമായ മറുപടിയും ലഭിച്ചില്ല. തുടർന്നാണ് കമീഷനെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.