പത്തനംതിട്ട: വനാതിര്‍ത്തികളില്‍ സോളാര്‍ വേലി സ്ഥാപിക്കുന്നതിനൊപ്പം പരിപാലനവും ഉറപ്പാക്കണമെന്ന് കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ. മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന പദ്ധതികളുടെ പുരോഗതി വിലയിരുത്താൻ നടന്ന ജില്ലതല നിയന്ത്രണ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വനഭൂമി കൈമാറ്റത്തിന് സമയബന്ധിതമായി നിരാക്ഷേപപത്രം നല്‍കണം. ജനവാസ മേഖലയില്‍ എത്തുന്ന വന്യജീവികളെ തിരിച്ചയക്കുന്ന പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കണമെന്നും എം.എല്‍.എ നിര്‍ദ്ദേശിച്ചു.
മനുഷ്യ-വന്യജീവി സംഘര്‍ഷം കുറയ്ക്കുന്നതിന് ശാസ്ത്രീയ പദ്ധതി തയാറാക്കണമെന്ന് പ്രമോദ് നാരായണ്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. വെള്ളം, ഭക്ഷണം, ആവാസ വ്യവസ്ഥ എന്നിവ തേടിയെത്തുന്ന വന്യമൃഗങ്ങള്‍ക്ക് വനത്തിനുള്ളില്‍ അവയുടെ ലഭ്യത വർധിപ്പിക്കണമെന്നും എം.എല്‍.എ പറഞ്ഞു. യോഗത്തില്‍ കലക്ടര്‍ എസ്. പ്രേം കൃഷ്ണന് അധ്യക്ഷത വഹിച്ചു.
വനത്തോട് ചേര്‍ന്ന സ്വകാര്യഭൂമി വൃത്തിയാക്കാന്‍ ഉടമസ്ഥന് കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. വന്യമൃഗങ്ങളുടെ ആക്രമണം തടയുന്നതിന് പ്രായോഗികവും ഫലപ്രദമായ മാര്‍ഗങ്ങള്‍ ഏകോപനത്തോടെ സ്വീകരിക്കാന്‍ വകുപ്പ് മേധാവികള്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്കി.
റാന്നി ഡി.എഫ്.ഒ എന്‍. രാജേഷ്, കോന്നി ഡി.എഫ്.ഒ ആയുഷ് കുമാര്‍ കോറി, ഡെപ്യൂട്ടി കലക്ടര്‍ ആര്. രാജലക്ഷ്മി, ഡി.എം.ഒ ഡോ. എല്‍. അനിത കുമാരി എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.