ചുരുളിക്കോട്-കെ.എം റോഡ് ഉന്നത നിലവാരത്തിൽ പുനർനിർമിക്കുന്നു

പത്തനംതിട്ട: ടി.കെ റോഡിനെയും ഇടപ്പരിയാരം-തോണിക്കുഴി റോഡിനെയും ബന്ധിപ്പിക്കുന്ന ചുരുളിക്കോട്-കെ.എം റോഡ് ഉന്നതനിലവാരത്തിൽ പുനർനിർമിക്കുന്നു. 2021-22 വർഷത്തെ സംസ്ഥാന ബജറ്റിൽ വകകൊള്ളിച്ച് മൂന്ന് കോടി ചെലവിലാണ് റോഡ് നവീകരിക്കുന്നത്.

ആറന്മുള മണ്ഡലത്തിൽ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം ഊർജിതമാക്കുന്നതിനായി മന്ത്രി വീണ ജോർജ് സ്വീകരിച്ച നടപടികളുടെ ഭാഗമാണ് കെ.എം റോഡി‍െൻറയും നവീകരണം. 1.600 കിലോമീറ്റർ റോഡി‍െൻറ ഒരു വശത്ത് സംരക്ഷണ ഭിത്തികെട്ടി ഉയർത്തി നിലവിലുള്ളതിനെക്കാൾ വീതി കൂട്ടിയാണ് നവീകരിക്കുന്നത്. മറുവശത്ത് ഓടയും നിർമിക്കുന്നുണ്ട്. നാല് മീറ്റർ വീതിയിൽ ഉന്നത നിലവാരത്തിലുള്ള ടാറിങ്ങും ഉണ്ടാകും.

രണ്ട് കയറ്റം കുറക്കുകയും വലിയ വളവ് നിവർത്തുന്ന വിധത്തിലുമാണ് എസ്റ്റിമേറ്റ്. പ്രവൃത്തിയുടെ സാങ്കേതിക നടപടികൾ പൂർത്തിയായി. നിർമാണം രണ്ടാഴ്ചക്കകം തുടങ്ങാനാകുമെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

Tags:    
News Summary - Churulikode-KM road is being reconstructed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.