കടമ്പനാട് വില്ലേജ് ഓഫീസറുടെ ദുരൂഹ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ പ്രതിഷേധം
കടമ്പനാട് : കടമ്പനാട് വില്ലേജ് ഓഫീസറുടെ ദുരൂഹ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് കോൺഗ്രസ് കടമ്പനാട് -മണ്ണടി മണ്ഡലം കമ്മിറ്റികളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു. സി.പി.എം നേതാക്കളുടെ ഭീഷണിമൂലം മാനസിക സംഘർഷത്തിൽപ്പെട്ടാണ് വില്ലേജ് ഓഫീസർ ആത്മഹത്യ ചെയ്തതെന്ന ആക്ഷേപം ശക്തമാണ്. കടമ്പനാട് വലിയപള്ളി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം കടമ്പനാട് ജംഗ്ഷനിൽ സമാപിച്ചു. തുടർന്നുനടന്ന പ്രതിഷേധയോഗം കെ.പി.സി.സി മുൻ നിർവാഹക സമിതി അംഗം തോപ്പിൽ ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കടമ്പനാട് മണ്ഡലം പ്രസിഡന്റ് റെജി മാമ്മൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ എം.ജി. കണ്ണൻ, എസ്. ബിനു, എം.ആർ. ജയപ്രസാദ്, മണ്ണടി പരമേശ്വരൻ, ജി. മനോജ്, ജില്ല പഞ്ചായത്ത് അംഗം സി. കൃഷ്ണകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം വിമല മധു, പഞ്ചായത്ത് അംഗങ്ങളായ ജോസ് തോമസ്, ടി. പ്രസന്ന കുമാർ, സാറാമ്മ ചെറിയാൻ, എൽ. ഉഷകുമാരി, അഡ്വ. ഷാബുജോൺ, ഷിബുബേബി, സുരേഷ് കുഴുവേലിൽ, മണ്ണടി മോഹനൻ, കെ. രവീന്ദ്രൻ പിള്ള, അനൂപ് മോഹൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.